അഭയ ഹിരണ്മയി | ഫോട്ടോ: ഒമർ ഗസ്മി | മാതൃഭൂമി
ഖൽബില് തേനൊഴുകണ കോയിക്കോട് എന്ന ഒറ്റ ഗാനത്തിലൂടെ സംഗീതാസ്വാദകർക്കിടയിൽ വേറിട്ട ഇടം കണ്ടെത്തിയ ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയയിലും സജീവമാണ് അവർ. ഇപ്പോഴിതാ കണ്ണൂരിലെ തന്റെ അവധിയാഘോഷത്തിന്റെ നിമിഷങ്ങൾ ഫോളോവർമാരുമായി പങ്കുവെച്ചിരിക്കുകയാണ് അഭയ.
അവധിയുടെ ദൃശ്യങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് അഭയ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബീച്ച് റിസോർട്ടിലായിരുന്നു ഗായികയുടെ താമസം. വായനയും സംഗീതവുമെല്ലാമായിരുന്നു അവധിക്കാലത്തെ തന്റെ വിനോദങ്ങളെന്ന് സൂചിപ്പിക്കുന്നതാണ് വീഡിയോ. ഒരു ചെറു കുറിപ്പും വീഡിയോക്കൊപ്പം അഭയ ചേർത്തിട്ടുണ്ട്.
‘ക്രിസ്മസ് അവധിക്കാലം മനോഹരമായി ഞാൻ ആസ്വദിച്ചു. അവിടെ ഞാൻ ഓർമകളെ സൃഷ്ടിച്ചു.ഏറെ നാളുകൾക്കുശേഷം ഞാൻ വായിച്ചു. ബാൽക്കണിയിൽ നിന്ന് ഒരു മണിക്കൂർ തുടർച്ചയായി കടലിനെ വീക്ഷിച്ചു. എന്റെ സങ്കടങ്ങളെ കഴുകി കളയാൻ ഞാൻ കടൽത്തിരയിൽ മുങ്ങി ക്കുളിച്ചു. അജ്ഞാതയായി കഴിയുന്നതിന്റെ സന്തോഷം ഞാൻ അനുഭവിക്കുകയാണ്’. അവർ കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. പുതുവർഷം വരികയല്ലേ അതും മനോഹരമാക്കണം എന്നായിരുന്നു ഒരാളുടെ കമന്റ്. അഭയയുടെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ ഇതിനുമുമ്പും ശ്രദ്ധയാകർഷിച്ചിരുന്നു.
Content Highlights: singer abhaya hiranmayi latest instagram post, abhaya hiranmayi instagram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..