ഗാനരംഗത്തിൽ നിന്ന് | ഫോട്ടോ: youtu.be|H0InNXPEPYc
അനുഷ്ക, മാധവൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം സൈലൻസിലെ 'നീയേ നീയേ...' എന്ന ഗാനം പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോ ആണ് പുറത്തിറക്കിയത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
മധു ബാലകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്കിൽ സിദ് ശ്രീറാമും തമിഴിൽ ആലാപ് രാജുവും ഗാനം ആലപിച്ചിരിക്കുന്നു. ഭാസ്കരഭട്ലയാണ് തെലുങ്ക് വരികൾ രചിച്ചിരിക്കുന്നത്. തമിഴിൽ കരുണാകരനും മലയാളത്തിൽ ബി.കെ ഹരി നാരായണനുമാണ് ഗാനരചയിതാക്കൾ..
ത്രില്ലർ ചിത്രമാണെങ്കിലും കഥയുടെ പ്രധാനഭാഗത്ത് വരുന്ന ഗാനമാണിതെന്ന് സംഗീതസംവിധായകൻ ഗോപിസുന്ദർ പറഞ്ഞു.
നിശ്ശബ്ദം എന്ന പേരിലാണ് തെലുങ്കിൽ ചിത്രമിറങ്ങുന്നത്. ഹേമന്ത് മധുകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് താരം മൈക്കൽ മാഡിസൻ, സുബ്ബരാജ്, ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
ടി.ജി. വിശ്വപ്രസാദ് നിർമിച്ചിരിക്കുന്ന ചിത്രം ഇന്ത്യയിലെയും മറ്റ് 200 രാജ്യങ്ങളിലേയും പ്രദേശങ്ങളിലേയും പ്രൈം അംഗങ്ങൾക്ക് 2020 ഒക്ടോബർ രണ്ടുമുതൽ തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി ആമസോൺ പ്രൈം വീഡിയോയിൽ മാത്രമായി സ്ട്രീം ചെയ്യും.
Content Highlights: Silence, Neeye Neeye Full Video Song, R Madhavan, Anushka, Gopi Sundar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..