കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളിലും കർശന ലോക്ഡൗൺ തുടരുകയാണ്. ഇതിന്റെ ഭാഗമയി വീടുകളിൽ തന്നെ തുടരാൻ നിർബന്ധിതരായിരിക്കുകയാണ് ജനങ്ങൾ. പലരും വീടുകളിൽ തന്നെ തുടരുന്നതിന്റെ സമ്മർദ്ദവും അനുഭവിക്കുന്നുണ്ട്. അത്തരത്തിൽ തിരക്കു പിടിച്ച ജീവിതം മിസ് ചെയ്യുന്നതിന്റെ ആകുലതകളും അതിന്റെ പ്രതിവിധിയും പങ്കുവയ്ക്കുകയാണ് ഗായിക ശ്രേയ ഘോഷാൽ.
സ്റ്റുഡിയോ റെക്കോർഡുകൾ മിസ് ചെയ്യുന്നതിന് പരിഹാരമായി വീട്ടിൽ തന്നെ ചെറിയ സ്റ്റുഡിയോ ഒരുക്കിയിരിക്കുകയാണ് ശ്രേയ. വർഷങ്ങളായുള്ള ശീലങ്ങൾ പൂർണമായും മാറിയെന്നും ഇപ്പോഴത്തെ ഈ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ പ്രയാസമാണെന്നും ശ്രേയ കുറിക്കുന്നു.
ശ്രേയയുടെ കുറിപ്പ്
‘ എല്ലാ ദിവസവും റെക്കോർഡിങ്ങിനായി സ്റ്റുഡിയോയിൽ പോയിരുന്നതൊക്കെ മിസ് ചെയ്യുകയാണ് ഇപ്പോൾ. വർഷങ്ങളായി തുടരുന്ന ശീലമായിരുന്നു അത്. മറ്റെല്ലാവരെയും പോലെ തന്നെ ഇപ്പോഴത്തെ അവസ്ഥയുമായി പൊരുത്തപ്പെടാൻ എനിക്കും പ്രയാസമാണ്. പഴയതു പോലെ തന്നെ രാവിലെ എഴുന്നേറ്റ് ഒരുങ്ങി ഞാൻ വീട്ടിൽ തന്നെ ഒരുക്കിയ ചെറിയ സ്റ്റുഡിയോയിലേക്ക് പോകും..എങ്കിലും ഇപ്പോഴും പ്രചോദനത്തിന്റെ കുറവ് അനുഭവപ്പെടുന്നു- ശ്രേയ കുറിച്ചു
Content Highlights : Shreya Ghoshal Mini Studio At home