കന്‍ ദേവ്‌യാനെ സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തി ഗായിക ശ്രേയ ഘോഷാല്‍. ദേവ്‌യാന് ആറ് മാസം പ്രായമായെന്ന് പ്രിയഗായിക കുറിച്ചിരിക്കുന്നു. ദേവ്‌യാന്‍ എല്ലാവരോടും സ്വയം സംവദിക്കുന്ന വിധത്തിലാണ് ശ്രേയയുടെ ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍. 

ശ്രേയയുടെ  കുറിപ്പ്‌

"ഹായ്...ഞാന്‍ ദേവ്‌യാന്‍, ഇന്നെനിക്ക് ആറ് മാസം പ്രായമായി. എനിക്ക് ചുറ്റുമുള്ള ലോകം നോക്കിക്കാണുന്നതിന്റെയും ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുന്നതിന്റെയും ചിത്രങ്ങളിലൂടെ പുസ്തകങ്ങള്‍ വായിക്കുന്നതിന്റെയും കുഞ്ഞു കുഞ്ഞു തമാശകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയും അമ്മയോട് ഏറെ നേരം വര്‍ത്തമാനം പറയുന്നതിന്റെയും തിരക്കിലാണ് ഞാനിപ്പോള്‍. അമ്മയ്ക്ക് ഞാന്‍ പറയുന്നതൊക്കെ പിടികിട്ടുന്നുണ്ട്. 

എനിക്ക് നല്‍കുന്ന സ്‌നേഹത്തിനും അനുഗ്രഹത്തിനും എല്ലാവര്‍ക്കും നന്ദി". 

ദേവ്‌യാന്റെ ക്യൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മേയ് മാസത്തിലാണ് ശ്രേയയ്ക്കും ശൈലാദിത്യ മുഖോപാധ്യയ്ക്കും കുഞ്ഞ് പിറന്നത്. ഇക്കൊല്ലം ആദ്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താന്‍ അമ്മയാകാന്‍ പോകുന്ന വിവരം ശ്രേയ ഘോഷാല്‍ അറിയിച്ചത്. തങ്ങളിരുവരും ജീവിതത്തിന്റെ ഒരു പുതിയഘട്ടത്തിലേക്ക് കടക്കുകയാണെന്നും അതിനായി എല്ലാവരുടേയും അനുഗ്രഹം വേണമെന്നും ഗായിക അന്ന് കുറിച്ചു. 

Shreya Ghoshal family
Photo : Facebook / Shreya Ghoshal

ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം 2015 ഫെബ്രുവരിയിലാണ്  ശ്രേയയും ശൈലാദിത്യ മുഖോപാധ്യായയും വിവാഹിതരായത്. നാല് തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള  ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍  നേടിയ ശ്രേയ രാജ്യത്തെ ഏറ്റവും തിരക്കേറിയ സംഗീതപ്രവര്‍ത്തകരില്‍ ഒരാളാണ്. 

Content Highlights: Shreya Ghoshal introduces her six months old son Devyaan