സംഗീതത്തിലൂടെ സാന്ത്വനം, 'നിർവാണ'യുമായി ശങ്കർ മഹാദേവൻ


ശങ്കർ മഹാദേവൻ | Photo: PTI

ജീവിതത്തിൽ ആശയറ്റവർക്കും ഗുരുതര രോഗങ്ങളോട് മല്ലടിക്കുന്നവർക്കും സംഗീതത്തിലൂടെ സാന്ത്വനം നൽകുന്ന പ്രശസ്ത ഗായകൻ ശങ്കർ മഹാദേവന്റെ നേതൃത്വത്തിലുള്ള എസ്.എം.എ.(ശങ്കർ മഹാദേവൻ അക്കാദമി) നിർവാണ എന്ന സംഗീതപരിപാടി ശ്രദ്ധേയമാവുന്നു. ആശുപത്രികൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, സീനീയർ സിറ്റിസൺ കമ്മ്യൂണിറ്റി, ചിൽഡ്രൻസ് ഹോംസ് എന്നിവയുമായി ചേർന്നാണ് എസ്.എം.എ. നിർവാണ ഒരു മണിക്കൂർ നീളുന്ന സംഗീത പരിപാടി ഓൺലൈനിലൂടെ ലൈവായി അവതരിപ്പിക്കുന്നത്. കോവിഡ് കാലം കഴിയുകയും ഫണ്ട് ലഭിച്ചു തുടങ്ങുകയും ചെയ്താൽ നേരിട്ട് സംഗീതപരിപാടി അവതരിപ്പിക്കുകയാണ് നിർവാണയുടെ ലക്ഷ്യം.

ശങ്കർ മഹാദേവന്റെ നേതൃത്വത്തിൽ ഇതിനകം 125 പരിപാടികൾ നടത്തുകയും മൂന്നര ലക്ഷത്തിലധികം രോഗികൾക്ക് സാന്ത്വനം നൽകുകയും ചെയ്തിട്ടുണ്ട്. എഴുപതിലധികം എൻജി.ഒകളിലൂടെയും അഭയകേന്ദ്രങ്ങളിലൂടെയും സാമൂഹികകേന്ദ്രങ്ങളിലൂടെയും 78 കലാകാരന്മാർ ഇതിനകം സംഗീതമേള നടത്തുകയുണ്ടായി.

മരണകാരണമാകാവുന്ന രോഗങ്ങളുമായി മല്ലിട്ട് അഭയകേന്ദ്രങ്ങളിൽ കഴിയുന്നവർ, കാൻസർ ബാധിതരും കാൻസർ മുക്തരും, ഓൾഡ് ഏജ് ഹോമിൽ കഴിയുന്നവർ, കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ പിന്തുണയില്ലാത്ത കുട്ടികൾ, ശാരീരികമോ മാനസികമോ ആയി ബുദ്ധിമുട്ട് അനുഭവിക്കുവർ, വിഷാദരോഗികൾ, മാനസികരോഗികൾ, സെക്‌സ് വർക്കേഴ്‌സിന്റെ മക്കൾ, കുടുംബത്തിൽനിന്നോ സമൂഹത്തിൽനിന്നോ സുഹൃത്തുക്കളിൽനിന്നോ ഒറ്റപ്പെട്ടുപോയ മുതിർന്നവർ തുടങ്ങിയവർക്ക് സംഗീതത്തിലൂടെ സ്വാന്ത്വനം നൽകുകയാണ് ഈ സംഗീത പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകളുമായി ചേർന്നാണ് നിർവാണയുടെ പ്രവർത്തനം. രോഗികളെയും ഒറ്റപ്പെട്ടവരെയും കണ്ടെത്തി വലിയ ടെലിവിഷനും സ്പീക്കറുകളുമുള്ള മുറിയിലേക്ക് ഇവരെ എത്തിക്കേണ്ടത് എൻ.ജി.ഒയുടെ ചുമതലയാണ്. ഒരു വർഷത്തേക്കുള്ള സംഗീത പരിപാടികൾ മുൻകൂട്ടി തയ്യാറാക്കിയാണ് ഓൺലൈൻ വഴി അവതരിപ്പിക്കുക. ശങ്കർ മഹാദേവൻ അക്കാദമി(എസ്.എം.എ.) ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് എസ്.എം.എ. നിർവാണ പ്രവർത്തിക്കുന്നത്- https://www.shankarmahadevanacademy.org/SMANirvana/

നമ്മുടെ ജീവിതത്തിലൂടെ മാനവികബന്ധം ഊട്ടിയുറപ്പിക്കയാണ് സംഘടനയുടെ അടിസ്ഥാനതത്വം. സംഗീതത്തിലൂടെ ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ആനന്ദവും ആഹ്ളാദവും കൈവരിക്കുകയുമാണ് ലക്ഷ്യം. വേദനയും ഒറ്റപ്പെടലും പീഡനവും മറന്ന് സംഗീതത്തിലൂടെ ഒത്തൊരുമിക്കുക എന്ന മഹത്തായ മാനവികബോധമാണ് എസ്.എം.എ. നിർവാണയെ നയിക്കുന്നത്. പൊയ്‌പ്പോയ ജീവിതത്തിന്റെ സുഗന്ധമുള്ള ഓർമ്മകളിലൂടെ ഒരു മണിക്കൂറെങ്കിലും വേദന മറന്ന് ജീവിതത്തിൽ പുതിയ പ്രത്യാശ പകരുമ്പോൾ സംഗീതം മറ്റെല്ലാറ്റിനും മുകളിൽ കരുത്താവുന്നു.

സംഭാവനകളിലൂടെയാണ് എസ്.എം.എ. നിർവാണ പ്രവർത്തിക്കുന്നത്. ഇപ്പോൾ പ്രതിമാസം 20-25 പരിപാടികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും എല്ലാ ദിവസവും സംഗീതം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഇവർ. പരിമിതികളിലാത്ത സംഗീതത്തിലൂടെ കർണാട്ടിക്- ഹിന്ദുസ്ഥാനി ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, ഭക്തിഗാനങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ തുടങ്ങിയവ സദസിന്റെ ഇഷ്ടാനുസരണം അവതരിപ്പിക്കും. സദസിലുള്ളവർക്കും പാടാനുള്ള അവസരം നൽകും. ഇതിനായി മുൻകൂട്ടി അറിയിക്കണമെന്നു മാത്രം. തീർത്തും സൗജന്യമാണ് സംഗീത പരിപാടി. പാടാനും സംഗീതോപകരണങ്ങൾ വായിക്കാനും അറിയുന്നവർക്കും ഇതിന്റെ ഭാഗമാവാം. ഓഡിഷനിലൂടെയാണ് അവസരം ലഭിക്കുക.

Content Highlights: shankar mahadevan, Nirvana brings music to uplift the spirits of people who struggle with illness

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


Ever Given Ever Green

1 min

അന്ന് 'എവർഗിവൺ' സൂയസില്‍ കുടുങ്ങി; ഇന്ന് ജീവനക്കാര്‍ക്ക് 5 കൊല്ലത്തെ ശമ്പളം ബോണസായി നല്‍കി കമ്പനി

Mar 22, 2023

Most Commented