ലോക്ക് ഡൗൺ കാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് ​ഗായകരായ ഷജീർ മസ്ന ദമ്പതികൾ. ഒരു പതിറ്റാണ്ടായി നിരവധി സ്റ്റേജ് ഷോകളിലൂടെയും ഗൾഫ് പരിപാടികളിലൂടെയും ശ്രദ്ധ നേടിയ കലാപ്രവർത്തകരാണ് ഷജീറും  മസ്നയും. 

കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ക് ഡൗൺ‌ കാരണം സ്റ്റേജ് പരിപാടികൾക്ക് നിർത്തി വച്ചിരിക്കുകയാണ്. എന്നിരുന്നാലും തങ്ങളുടെ സം​ഗീത ജീവിതത്തിന് അവധി നൽകാൻ ഇവർ തയ്യാറല്ല. അതുകൊണ്ടു തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പാട്ട് പാടാൻ ആരംഭിച്ചത്. 

സുഹൃത്തുക്കളാണ്  ഫെയ്സ്ബുക്ക് വഴി ലൈവ് ചെയ്യുമോ എന്ന ആശയവുമായി വരുന്നത്. തീർച്ചയായും അതു നല്ലൊരു കാര്യമാണെന്ന് ഞങ്ങക്ക് തോന്നി. പരസ്പരം അകലം പാലിച്ചു വീട്ടിൽ ഇരുന്നു കൊണ്ടു ചെയ്യുന്നതാണ്. അങ്ങിനെ ലൈവിൽ പരിപാടി ചെയ്തപ്പോൾ  ഒരുപാട് പേരുടെ പിന്തുണയാണ് കിട്ടിയത്- ഷജീർ പറഞ്ഞു.

Content Highlights: shajeer masna singing couple