മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ''ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവച്ചു. വീഡിയോയുടെ ഭാഗമായ റാപ്പര്‍ വേടനെതിരെ ലൈംഗികാരോപണം വന്ന സാഹചര്യത്തിലാണ് തീരുമാനം. മുഹ്സിന്‍ പരാരി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്. 

'നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍' എന്നീ സംഗീത ആല്‍ബങ്ങളുടെ തുടര്‍ച്ചയായാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍ ഒരുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സംഗീത ആല്‍ബത്തില്‍ ഭാഗമായ വേടനെതിരെ മീടു ആരോപണം വന്ന സാഹചര്യത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ റൈറ്റിങ്ങ് കമ്പനി മേല്‍പ്പറഞ്ഞ മ്യൂസിക് ആല്‍ബവുമായി ബന്ധപ്പെട്ട എല്ലാ ജോലികളുടെ നിര്‍ത്തിവയ്ക്കുകയാണ്.

അതിക്രമത്തെ അതിജീവിച്ചവരെയും സംഗീത ആല്‍ബത്തില്‍ ഭാഗമായവരെയും ഞങ്ങള്‍ ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ സംഭവത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണ്- മുഹ്‌സിന്‍ പരാരി കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mu_Ri (@parari_muhsin)

 

ഗോവിന്ദ് വസന്ത, ഗായിക ചിന്മയി ശ്രീപാദ, തമിഴ് റാപ്പര്‍ അറിവ്, സ്ട്രീറ്റ് അക്കാദമിക്സ് അംഗമായ റാപ്പര്‍ ഹാരിസ് എന്നിവരായിരുന്നു ഫ്രം എ നേറ്റീവ് ഡോട്ടറില്‍ ഭാഗമായ മറ്റു സംഗീതജ്ഞര്‍. 

 Content Highlights: Sexual harassment allegations against rapper Vedan, Muhsin Parari stop works of his video song