'ഗില'യിലെ ഏഴാമത്തെ ഗാനം റിലീസായി


.

റൂട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി.കെ. പിള്ള ശാന്ത ജി. പിള്ള എന്നിവർ സംയുക്തമായി നിർമിച്ച് നവാഗതനായ മനു കൃഷ്ണ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഗിലയിലെ ഏഴാമത് വീഡിയോ സോങ് റിലീസ് ചെയ്തു. നടൻ ഉണ്ണി മുകുന്ദൻ, ക്ലബ്‌ എഫ്.എം. ആർജെയും ​ഗായകനുമായ അമൻ എന്നിവരുടെ ഒഫിഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെ, സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ചങ്ക് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.

ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക്‌ വെബ് ചതികളും അഡിക്ഷൻ സൃഷ്ടിക്കുന്ന ഓൺലൈൻ ഗെയിമുകളും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രമേയമാകുന്ന ഗില ഇന്ദ്രൻസ് കൈലാഷ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അൻപതോളം പുതുമുഖങ്ങൾ അണിനിരക്കുന്ന ടെക്നോ ത്രില്ലർ ഗണത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ്.മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി ഇതിനോടകം ആറു​ഗാനങ്ങൾ റിലീസായ ഗിലയിലെ ഏഴാമത്തെ വീഡിയോ ഗാനമാണ് പൂർണ്ണമായും ദുബായിയിൽ ചിത്രീകരിച്ച ചങ്ക് പാട്ട്. ബിഗ് ബോസ് ഫെയിം രേഷ്മയ്‌ക്കൊപ്പം വി. എൻ. നബീൽ, ഹേമ യോഗേഷ്, അനൂപ് മുരളി, മനോജ്‌ ശർമ്മ, സൂര്യ ശശിധരൻ,അജയ് വിൻസെന്റ്, ജംനാസ്,മഷ്ഹൂർ, അജയ് വിൻസെന്റ് എ.ജെ. തുടങ്ങിയ പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്ന ചങ്ക് പാട്ട് പൂർണമായും പാർട്ടി മൂഡിലാണ് ഒരുക്കിയിരിക്കുന്നത്.

സംവിധായകൻ മനു കൃഷ്ണ തന്നെയാണ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഷിനോയ് ക്രിയേറ്റീവ് ആണ് വരികൾ രചിച്ചിരിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റിങ്. ക്യാമറ- ഷിനോയ്, യൂര സ്ലാവ്. എ. ജെയും ആദർശും ചേർന്നാണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രോഗ്രാമിങ് - ഗോപു കൃഷ്ണ, പി.എസ്. ക്രിസ്പിൻ കുര്യക്കോസ്, മിക്സിങ് & മാസ്റ്ററിങ് - അശ്വിൻ കുമാർ, ഗ്രാഫിക്സ് -വിഷ്ണു മഹാദേവ്, മേക്കപ്പ് - ആശ. ഡി.ഐ - നിഷാദ്., ക്രിയേറ്റീവ് ഡയറക്ടർ - പ്രമോദ് കെ. പിള്ള, പോസ്റ്റർ - സിജോ.

Content Highlights: Gila, Gila Movie, Gila Movie Song, Manu Krishna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented