ആലപ്പി രംഗനാഥിന്റെ മനസ്സ് എന്നും മർദിതന്റെയും പാവപ്പെട്ടവന്റെയും കൂടെയായിരുന്നു


സെലിം അജന്ത

സിനിമയോട് മത്സരിക്കാനാകാതെ നാടകട്രൂപ്പുകൾക്ക് മരണമണി മുഴങ്ങിയ ആ കാലത്താണ് കമ്യൂണിസ്റ്റ് കലാകാരനായി അദ്ദേഹത്തിന്റെ കടന്നുവരവ്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് ശുഭ്രവസ്ത്രധാരിയായ ഒരു താടിക്കാരൻ നാടകത്തിലേക്കിറങ്ങി വന്നത് ആ രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളുമുണ്ടാക്കി

ആലപ്പി രംഗനാഥ് | ചിത്രം: മാതൃഭൂമി

റ്റിങ്ങലിൽ അയിലം ഉണ്ണിക്കൃഷ്ണന്റെ ‘അയലത്തെ അമ്മ’ നാടകം നടക്കുന്നു. നാടകം നിർത്തൂ... എന്നാവശ്യപ്പെട്ട് കുറച്ചുപേർ വേദിയിൽ ചാടിക്കയറി. തുടരണമെന്നാവശ്യപ്പെട്ട് മറ്റൊരു കൂട്ടരും. കാര്യങ്ങൾ കയ്യാങ്കളിയുടെ വക്കിൽവരെയെത്തി. മുതലാളിമാരുടെ സ്തുതിപാഠകനായ നായക കഥാപാത്രം സഖാക്കളെ ഒറ്റിക്കൊടുക്കുന്നതായിരുന്നു രംഗം.

നാടകം നിർത്താൻ ആവശ്യപ്പെട്ടത് കോൺഗ്രസ് പ്രവർത്തകരായിരുന്നു. ആലപ്പി രംഗനാഥ് രചനയും സംവിധാനവും നിർവഹിച്ച നാടകം, മുതലാളിത്തത്തിനുനേരേയും ചിലരുടെ ദാസ്യമനോഭാവത്തിനെതിരേയുമായിരുന്നതാണ് സംഘർഷത്തിന് കാരണമായത്.

ഇത് പഴയ കഥയാണെങ്കിലും രംഗനാഥിന്റെ മനസ്സ് എന്നും മർദിതന്റെയും പാവപ്പെട്ടവന്റെയും കൂടെയായിരുന്നു എന്നതിന് തെളിവായിരുന്നു നാടകം. സിനിമയോട് മത്സരിക്കാനാകാതെ നാടകട്രൂപ്പുകൾക്ക് മരണമണി മുഴങ്ങിയ ആ കാലത്താണ് കമ്യൂണിസ്റ്റ് കലാകാരനായി അദ്ദേഹത്തിന്റെ കടന്നുവരവ്. എഴുപതുകളുടെ അവസാനകാലത്ത് നാടകത്തിൽനിന്ന് ഏറെപ്പേർ സിനിമാമേഖലയിലേക്ക് ചെന്നിരുന്നു. എന്നാൽ, സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് ശുഭ്രവസ്ത്രധാരിയായ ഒരു താടിക്കാരൻ നാടകത്തിലേക്കിറങ്ങി വന്നത് ആ രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളുമുണ്ടാക്കി.

മദ്രാസിലെത്താൻ സഹായിച്ചത് നടൻ സത്യൻ, ഹർമോണിയവും മൃദംഗവും കൈകാര്യം ചെയ്യുന്ന മിടുക്കനാണ് പയ്യനെന്ന് സംഗീതസംവിധാന ചക്രവർത്തി എം.എസ്.ബാബുരാജിനോട് സത്യൻ പറഞ്ഞത് അദ്ദേഹം കേട്ടു. ആലപ്പിയുടെ സംഗീതാവതരണം ഇഷ്ടപ്പെടുകയും ചെയ്തു.

ഇപ്പോൾ സിനിമയിൽ അപൂർവമായി ഉപയോഗിക്കുന്ന ബ്യൂഗിൾ വായിച്ചായിരുന്നു ആധുനിക സംഗീതോപകരണങ്ങളിൽ ആലപ്പി പഠനം തുടങ്ങിയത്. ഗോവക്കാരൻ ജോസഫ് കൃഷ്ണയായിരുന്നു ഗുരു. 1973-ൽ ജീസസ് എന്ന സിനിമയിൽ ‘ഹോശാന...’ എന്ന ഗാനത്തിലൂടെ സംഗീത സംവിധായകനായി. ആരാന്റെ മുല്ല കൊച്ചുമുല്ലയിലെ ‘കാട്ടിൽ കൊടുങ്കാട്ടിൽ’, പ്രിൻസിപ്പാൾ ഒളിവിൽ എന്ന ചിത്രത്തിലെ യേശുദാസ് പാടിയ ‘കടൽവർണമേഘമേ’ തുടങ്ങിയ ഗാനങ്ങളും ഇദ്ദേഹത്തിന്റെ സംഗീതധാരയിൽ പിറന്നതാണ്. 1981-ൽ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിൽ ഒന്നാംഗ്രേഡ് സംഗീത സംവിധായകനായി.

അരവിന്ദാക്ഷമേനോന്റെ ഭക്തരുഗ്മാംഗദൻ എന്ന നാടകമാണ് സിനിമയിലെന്നപോലെ ശബ്ദലേഖനം നടത്തി രംഗത്തവതരിപ്പിച്ചത്. കഥാപാത്രങ്ങൾ ഡയലോഗുകൾക്ക് അനുസരിച്ച് അഭിനയിക്കുന്ന ട്രെൻഡ് കൊണ്ടുവന്നത് രംഗനാഥാണ്. നാടക രചന, സംവിധാനം, സംഗീത രചന, നൃത്തസംവിധാനം അടക്കം എല്ലാം ഒറ്റയ്ക്ക് നിർവഹിക്കാൻ ഇദ്ദേഹത്തിനു കഴിയുമായിരുന്നു.

87-ൽ ‘അമ്പാടി തന്നിലൊരുണ്ണി’യെന്ന സിനിമയുടെ നിർമാണം, സംവിധാനം, ഗാനരചന എന്നിവയും ചെയ്തു. തരംഗിണിയുടെ കുട്ടികളുടെ പാട്ടുകൾ, അയ്യപ്പഭക്തിഗാനങ്ങൾ വാല്യം മൂന്ന് എന്നിവയുടെ ഗാനരചനയും സംവിധാനവും നിർവഹിച്ചു. 1982മുതൽ 84വരെ വയലാർ കവിതകളുടെ സംഗീതസംവിധായകനായി.

ശ്രീനാരായണ ഗുരുവിന്റെ കൃതികൾക്ക് സംഗീതം പകർന്നു. സി.പി.എം. സംസ്ഥാന സമ്മേളനങ്ങളിലുംമറ്റുമുള്ള പല ഗാനങ്ങൾക്കും രചനയും സംഗീതവും പകർന്നു. അതിൽ 'സ്വാഗതം സ്വാഗതം സഖാക്കളെ .... ധന്യവാദം ....’ എന്ന ആ പഴയ അവതരണ ഗാനം ഇന്നും സഖാക്കളുടെ മനസ്സിലുണ്ട്.

Content Highlights: Selim Ajantha remembers Alleppy Ranganath

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented