ലയാളം സംഗീത ആല്‍ബം രംഗത്ത് പുതിയ തരംഗമാവുകയാണ് നവാഗതനായ ലിജോ അഗസ്റ്റിന്‍. സിനിമാ ഗാനത്തെ വെല്ലുന്ന രീതിയില്‍ ബജറ്റിലും 4കെ നിലവാരത്തിലുമാണ് 'സെക്കന്‍ഡ് റെയിന്‍' എന്ന മൂസിക് മൂവി ഒരുക്കിയിരിക്കുന്നത്. പെയ്യും മഴയേ... എന്നുതുടങ്ങുന്ന ഈ ഗാനം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തിരിക്കുന്നത് ലിജോ അഗസ്റ്റിനാണ്.lijo agustine

'ശൈത്താന്‍' എന്ന തമിഴ് ചിത്രത്തിലെ നായിക അരുന്ധതിയാണ് പ്രണയവും ആക്ഷനും നിറഞ്ഞ ഈ മ്യൂസിക് മൂവിയില്‍ ലിജോയുടെ നായികയായി എത്തുന്നത്. ശ്വേത മോഹനും രഞ്ജിത്ത് കെ ഗോവിന്ദും ആലപിച്ച ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ വരുണ്‍ ഉണ്ണിയാണ്. ആര്‍. വേണുഗോപാലാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. മ്യൂസിക്ക് 24/7 ലൂടെ പുറത്തിറക്കിയിരിക്കുന്ന ഈ മ്യൂസിക്ക് മൂവിക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.