ജയസൂര്യയുടെ മകന്‍ അദ്വൈത് ഒരുക്കുന്ന വെബ് സീരീസാണ് ഒരു സര്‍ബത്ത് കഥ. ഈ വെബ്‌സീരീസിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് ദുല്‍ഖര്‍ പാടിയ ഗാനമാണ്.
കാര്യമില്ലാ നേരത്ത് ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ മ്യൂസിക് 247 പുറത്തിറക്കി. ലയ കൃഷ്ണരാജ് രചിച്ച ഗാനത്തിന് കൃഷ്ണരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ആദ്വൈത് തന്നെയാണ് ഈ അച്ഛന്‍ ജയസൂര്യയും അമ്മ സരിതയും ചേര്‍ന്ന് നിര്‍മിക്കുന്ന വെബ്‌സീരീസിന്റെ കഥയും എഡിറ്റിങ്ങും. ഛായാഗ്രഹണം: അജയ് ഫ്രാന്‍സിസ് ജോര്‍ജ്. ഒമര്‍ അലി കോയ, കിരണ്‍ നായര്‍, നവനീത് മംഗലശ്ശേരി, അഞ്ജലി മനോജ്, പോസിറ്റീവ് ജാഫര്‍, ചന്ദന്‍ കുമാര്‍ എന്നിവരാണ് അഭിനേതാക്കള്‍.
Content Highlights: Sarbath Anthem Lyric Video Dulquer Salmaan A Sarbath Kadha Advaith Jayasurya Krishna Raaj