.ആര്‍. റഹ്മാന്‍- വൈരമുത്തു കൂട്ടുകെട്ടില്‍ ഒരുങ്ങിയ സണ്ടൈക്കോഴി എന്ന സൂപ്പര്‍ഹിറ്റ് പ്രണയഗാനത്തിന്റെ കവര്‍ സോങ്ങുമായി ഗായിക സന മൊയ്ദൂട്ടി. ഒറിജിനല്‍ വേര്‍ഷനില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ദൃശ്യാവിഷ്‌കരണം നടത്തിയിരിക്കുന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും സന മൊയ്ദൂട്ടിയാണ്. 

പുതിയൊരു റിലീസുമായി എത്തുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് സന പറയുന്നു. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയിരിക്കുന്ന കവര്‍ സോങ്ങ് ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. സന മൊയ്ദൂട്ടിയുടെ അക്കൗണ്ടിലും ഗാനം ഷെയര്‍ ചെയ്തിട്ടുണ്ട്. ഗാനത്തിന്റെ ഒറിജിനല്‍ വേര്‍ഷന്‍ പാടിയിരിക്കുന്നത് മധുശ്രീയാണ്. 

മണിരത്‌നം സംവിധാനം ചെയ്ത 'ആയിധ എഴുത്ത്' എന്ന തമിഴ് ചിത്രം 2004-ലാണ് പുറത്തിറങ്ങിയത്. മാധവനും മീരാ ജാസ്മിനുമാണ് സിനിമയിലെ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. മനോഹരമായ ചിത്രീകരണം കൊണ്ടും റഹ്മാന്‍ സംഗീതം കൊണ്ടും ശ്രദ്ധേയമായ ഗാനത്തിന്റെ കവര്‍ വേര്‍ഷനും സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. 

Content Highlights: Sandai Kozhi  Aayitha Ezhuthu Movie Song Cover Version Sanah Moidutty