ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടുപോകുന്ന ഗാനമാണ് കമൽ സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന ചിത്രത്തിലെ 'വെണ്ണിലാ ചന്ദനക്കിണ്ണം'. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകി യേശുദാസും ശബ്നവും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

എത്ര കേട്ടാലും മതിവരാത്ത ഈ മെലഡി ഗാനത്തിന്റെ പുതുമ നിറഞ്ഞ ഒരു കവർസോങ്ങ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളിലൂടെ കവർ വേർഷനുകളിലൂടെ ശ്രദ്ധേയയായ പിന്നണി ഗായിക സന മൊയ്തൂട്ടിയാണ് തന്റെ പുതിയ കവർ സോങ്ങുമായി വന്നിരിക്കുന്നത്.

മുൻപ് ശ്യാമമേഘമേ നീ, ശ്രീരാഗമോ, കറുത്ത പെണ്ണേ, കരിമിഴി കുരുവിയെ കണ്ടീല തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ കവർ വേർഷനുമായി സന എത്തിയിരുന്നു.

എ.ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ മൊഹൻജദാരോയിലെ 'തൂഹെ' എന്ന ഗാനത്തിലൂടെയാണ് മലയാളിയായ സന പിന്നണി ഗാനരംഗത്തെത്തുന്നത്.

Content Highlights : Sanah Moidutty New Cover Song Vennila Chandana kinnam Azhagiya Ravanan Movie Song