വിവാഹമോ പ്രായമേറുന്നതോ പ്രണയത്തിന്റെ അവസാനമാകുന്നില്ല. ഏതൊരു പ്രായക്കാരുടെ ബന്ധത്തിലും പ്രണയത്തിനും പരിഭവത്തിനും ഭംഗിയേറെയുണ്ടെന്നും ദാമ്പത്യത്തിലെ പരിഭവങ്ങള്‍ ഒരു പകലിനേക്കാള്‍ നീണ്ടുപോകരുതെന്നും ഓർമിപ്പിക്കുകയാണ് സമ്മോഹനമെന്ന മ്യൂസിക്കല്‍ ആല്‍ബം.
 
പ്രണയവും പരിഭവവും ചേര്‍ത്തൊരുക്കിയ വരികള്‍ എഴുതിയിരിക്കുന്നത് മോഹന്‍ പള്ളത്തും പഴയകാല സംഗീത സുഖം തരുന്ന ഈണമിട്ടിരിക്കുന്നത് വിദ്യാധരന്‍ മാസ്റ്ററും ഭാവങ്ങള്‍ ചോര്‍ന്നു പോകാതെ പാടിയിരിക്കുന്നത് വിജേഷ് ഗോപാലുമാണ്.

വിദ്യാ മുകുന്ദന്‍ സ്‌ക്രിപ്റ്റും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന സമ്മോഹനത്തില്‍ സുരേഷ് മേനോനും വിദ്യാ മുകുന്ദനും അഭിനയിച്ചിരിക്കുന്നു. ക്യാമറ ചെയ്തിരിക്കുന്നത് ഫൈസല്‍ ഷരീഫാണ്.

Content Highlights: SAMMOHANAM Music Video Vidhya Mukundan Vidyadharan Master Mohan Pallath |Vijesh Gopal