ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെ എസ് ചിത്ര എന്ന അനുഗ്രഹീത ഗായിക. എത്ര കേട്ടാലും മതിവരാത്ത മധുരശബ്ദത്തിനുടമ. മലയാളത്തിലെ എക്കാലത്തെയും പ്രിയഗാനങ്ങള്‍ എടുത്താല്‍ അവയില്‍ ചിത്ര പാടിയ എത്ര ഗാനങ്ങളുണ്ടാവുമെന്ന് എണ്ണിയാല്‍ തീരില്ല..

ചിത്ര പാടിയ ഒരു ഗാനം ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. ഗൃഹാതുരതയുടെ നല്ലോര്‍മ്മകളിലേക്ക് മടക്കയാത്ര നടത്തുകയാണ് പാട്ടിലെ നായിക. ജന്മനാട്ടിലെ മണ്ണിന്റെ മണവും കാറ്റും പച്ചപ്പും പഴയ വിദ്യാലയവും ഒക്കെ ഒന്നുകൂടി നടന്നു കണ്ട്, വീട്ടിലേക്കെത്തുകയാണ് അവള്‍.  'പൊന്‍ചിരാതും മേഘവും' എന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അനൂപ് മുകുന്ദനാണ്. സംഗീതം ഷൈനു ആര്‍ എസ്. ചിത്രക്കൊപ്പം ഡയാന ഹമീദ് ആണ് അഭിനയിക്കുന്നത്. ശ്യാം സുബ്രമണ്യം ആണ് ഛായാഗ്രഹണം.

Content Highlights : salabham malayalam music video k s chithra