ക്ഷിണേന്ത്യന്‍ സിനിമാ ഗാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബില്‍ കണ്ടു എന്ന റെക്കോര്‍ഡ് ധനുഷ് നായകനായ 'ത്രീ' എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം 'വൈ ദിസ് കൊലവെറി'യ്ക്കായിരുന്നു. 17 കോടി 29 ലക്ഷം പേര്‍ കണ്ട 'കൊലവെറി'പ്പാട്ടിന് ഇപ്പോള്‍ ആ റെക്കോര്‍ഡ് നഷ്ടമായിരിക്കുകയാണ്.

ധനുഷിനെ കടത്തിവെട്ടി ആ റെക്കോര്‍ഡ് തട്ടിയെടുത്തതോ മലയാളികളുടെ സ്വന്തം മലര്‍ മിസ് സായ് പല്ലവിയും. സായിയുടെ തെലുങ്ക് ചിത്രം 'ഫിദ'യിലെ 'വച്ചിന്തേ' എന്ന് തുടങ്ങുന്ന ഗാനമാണ് റെക്കോര്‍ഡുകള്‍ കാറ്റില്‍ പറത്തി മുന്നേറിക്കൊണ്ടിരിക്കുന്നത്. 

'കൊലവെറി' ഏഴ് വര്‍ഷം കൊണ്ട് നേടിയെടുത്ത റെക്കോര്‍ഡാണ് ഒരു വര്‍ഷത്തിനുള്ളില്‍ സായിയുടെ ഗാനം മറികടന്നത്. നിലവില്‍ 17 കോടി 45 ലക്ഷം പേരാണ് 'വച്ചിന്തേ' ഗാനം യുട്യൂബില്‍ കണ്ടിരിക്കുന്നത്. സായിയുടെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകളാണ് പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വരുണ്‍ തേജ നായകനായെത്തുന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെയാണ് സായി നൃത്തം ചെയ്തിരിക്കുന്നത്.

ധനുഷ് നായകനായ 'മാരി ടു' ആണ് സായിയുടെ പുതിയ ചിത്രം. ചിത്രത്തില്‍ സായിയും ധനുഷും ഒന്നിക്കുന്ന റൗഡി ബേബി എന്ന ഗാനരംഗവും കാഴ്ച്ചക്കാരെ നേടി മുന്നേറുകയാണ്. നൃത്തച്ചുവടുകള്‍ കൊണ്ട് സായി ധനുഷിനെ കടത്തിവെട്ടി എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Content Highlights : Sai Pallavi's song Vachinde Beats Dhanush's Kolavari song In Youtube Views Dhanush Sai Pallavi Maari 2