വിക്രമും കീര്‍ത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന സാമി സ്‌ക്വയറിലെ ഗാനം പുറത്തിറങ്ങി. പുതു മെട്രോ റെയില്‍ എന്ന ഗാനം രചിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. 

ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2003 ല്‍ പുറത്തിറങ്ങിയ സാമിയുടെ രണ്ടാംഭാഗമാണ് സാമി സ്‌ക്വയര്‍. രാമസ്വാമി ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ബോബി സിംഹ, ഐശ്വര്യ രാജേഷ്, ജോണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.