
-
ബേക്കറി വിൽപനക്കാരായി ലെന, ഗണേഷ്കുമാർ, അജു വർഗീസ് എന്നിവർ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. 'വൺസ് അപോൺ എ ടൈം ഇൻ റാന്നി' എന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്.
പത്തനംതിട്ടയിലെ റാന്നിയിലെ ഒരു ജംഗ്ഷനിൽ ബേക്കറി നടത്തുന്നവരായാണ് മൂവരും ചിത്രത്തിലെത്തുന്നത്. നവാഗതനായ അരുൺ ചന്തു ആണ് സംവിധാനം.
അരുണിനൊപ്പം സച്ചിൻ ആർ ചന്ദ്രൻ, അജു വർഗീസ് എന്നിവരും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഗുരു പ്രസാദ്. പ്രശാന്ത് പിള്ള ആണ് സംഗീതം. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Content Highlights : Saajan bakery since 1962 movie song lena ganeshkumar aju varghese
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..