എം.ജി ശ്രീകുമാർ പങ്കുവച്ച ചിത്രം| https://www.facebook.com/mgsreekumarofficial
താളവട്ടം സിനിമയുടെ റീ റെക്കോഡിങ് സമയത്തെ ചിത്രം പുറത്ത് വിട്ട് ഗായകന് എം.ജി ശ്രീകുമാര്‍. അദ്ദേഹം തന്നെ പകര്‍ത്തിയ ചിത്രമാണിത്. അതോടൊപ്പം ശ്രീകുമാര്‍ ഇങ്ങനെ ഒരു കുറിപ്പും പങ്കുവച്ചു. എം.എം കീരവാണിയ്ക്ക് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ച പശ്ചാത്തലത്തിലായിരുന്നു എം.ജി. ശ്രീകുമാറിന്റെ കുറിപ്പ്.
ഞാന്‍ എടുത്ത ഒരു ഫോട്ടോ. താളവട്ടം സിനിമയുടെ റീ റെക്കോര്‍ഡിങ് വേളയില്‍. (എ.വി.എം ആര്.ആര്. സ്റ്റുഡിയോ മദ്രാസ്) ഇടത് എ.ആര് .റഹ്മാന്, നടുക്ക് രാജാമണി ( മ്യൂസിക് ഡയറക്ടര്‍ ) കാവി മുണ്ട് ഇട്ട് മണിച്ചേട്ടന്റെ അസിസ്റ്റന്റ് ആയി നില്‍ക്കുന്നത് , ഇന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ കീരവാണി. അദ്ദേഹത്തിന്റെ അന്നത്തെ പേര് ' മരഗതമണി ' ഹിന്ദിയില്‍ 'എം എം ക്രീം '. നമുക്ക് അഭിമാനിക്കാം.
എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്.ആര്.ആര്. എന്ന ചിത്രമാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ഇന്ത്യയ്ക്ക് അഭിമാനമായത്. കീരവാണി ചിട്ടപ്പെടുത്തിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തിലായിരുന്നു പുരസ്കാരം. കീരവാണി വേദിയിലെത്തി പുരസ്കാരം ഏറ്റുവാങ്ങി. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009-ല്‍ എ.ആര്. റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് പുരസ്കാരം എത്തിച്ചത്. സിനിമയ്ക്ക് പിന്നീട് റഹ്മാന് ഓസ്കര് പുരസ്കാരവും നേടി.
ആര്‍ആര്‍ആര്‍-ന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എ.ആര് റഹ്മാന്, ചിരഞ്ജീവി, ശങ്കര്‍ മഹാദേവന് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗാനരംഗത്തില്‍ ചുവടുവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് ജൂനിയര്‍ എന്‍.ടി.ആറും രാംചരണും പ്രതികരിച്ചു.
Content Highlights: RRR Golden Globe MG Sreekumar shares photo of AR Rahman Keeravani Rajamani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..