എ.ആർ റഹ്മാൻ ഗോൾഡൻ ഗ്ലോബുമായി ഫയൽ ചിത്രം ( Photo: AP) കീരവാണി ഗോൾഡൻ ഗ്ലോബുമായി (Photo; AFP)
ലോകപ്രശസ്തമായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ വീണ്ടും മനോഹരമായ ഒരു നിമിഷത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ 2022 പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മികച്ച ഗാനമായി തിരഞ്ഞെടുത്തിരിക്കുകയാണ്. സംഗീത സംവിധായകന് എം.എം കീരവാണി ആര്‍ആര്‍ആറിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. ഈ നിമിഷത്തിന്റെ സന്തോഷം തന്റെ ഭാര്യയുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കീരവാണി പറഞ്ഞു. കൂടാതെ എസ്.എസ് രാജമൗലിയ്ക്കും മറ്റുഅണിയറപ്രവര്ത്തകര്ക്കും അഭിനേതാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര് റഹ്മാനാണ് മുമ്പ് പുരസ്കാരം നേടിയത്. ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രമാണ് ഇതിന് മുന്‍പ് ഇന്ത്യയിലേക്ക് പുരസ്കാരം എത്തിച്ചത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ബ്രിട്ടീഷ് ഡ്രാമയായിരുന്നു ചിത്രം. മികച്ച സംഗീത സംവിധാനത്തിനടക്കം ഗോള്‍ഡന്‍ ഗ്ലോബില്‍ നാല് പുരസ്കാരമാണ് സ്ലം ഡോഗ് മില്ല്യണര്‍ നേടിയത്. മികച്ച സംഗീതം, ഗാനം, ശബ്ദമിശ്രണം എന്നിങ്ങനെ എട്ട് വിഭാഗങ്ങളില്‍ ചിത്രം ഓസ്കര് നേടിയപ്പോള്‍ എ.ആര് റഹ്മാന്, ഗുല്സര്, റസൂല്‍ പൂക്കുട്ടി എന്നിവര്‍ ഇന്ത്യയുടെ അഭിമാനമായി.
ആര്‍ആര്‍ആര്‍ ന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് എ.ആര് റഹ്മാന്, ചിരഞ്ജീവി, ശങ്കര്‍ മഹാദേവന് തുടങ്ങി ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗാനരംഗത്തില്‍ ചുവടുവയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് ജൂനിയര്‍ എന്‍.ടി.ആറും രാംചരണും പ്രതികരിച്ചു.
വേര് ദി ക്രോഡാഡ്സ് സിംഗില്‍ നിന്നുള്ള ടെയ്ലര് സ്വിഫ്റ്റിന്റെ കരോലിന, ഗില്ലെര്‍മോ ഡെല്‍ ടോറോയുടെ പിനോച്ചിയോയില്‍ നിന്നുള്ള സിയാവോ പാപ്പ, ടോപ്പ് ഗണ്ണില്‍ നിന്നുള്ള ലേഡി ഗാഗയുടെ ഹോള്‍ഡ് മൈ ഹാന്‍ഡ്: മാവെറിക്ക്, ലിഫ്റ്റ് മി അപ്പ് ഫ്രം ബ്ലാക്ക് പാന്തര്‍: വക്കണ്ട ഫോറെവര്‍ എന്നിവയെ പിന്തള്ളിയാണ് ആര്‍ആര്‍ആറിലെ ഗാനം പുരസ്ക്കാരം നേടിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന് നേടിയിരുന്നത്.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.
Content Highlights: RRR Golden Globe Awards, AR Rahman, MM Keerawani, Academy awards, slum dog millionaire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..