ഗായിക റിമി ടോമിയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ശ്രദ്ധ നേടുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം എന്ന ചിത്രത്തിലെ അമ്മാന കൊമ്പത്തെ എന്ന് തുടങ്ങുന്ന ​ഗാനത്തിനാണ് റിമി കവർ വേർഷനുമായെത്തിയിരിക്കുന്നത്. പാട്ടിന് പുറമേ റിമിയുടെ കിടിലൻ ഡാൻസും കയ്യടി നേടുകയാണ്

ചിറ്റൂർ ​ഗോപിയുടെ വരികൾക്ക് റോണി റാഫേൽ ഈണം നൽകിയ ​ഗാനം റിമി തന്നെയാണ് ചിത്രത്തിലും ആലപിച്ചിരിക്കുന്നത്. റിമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് കവർ ​ഗാനം പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ റിമി തന്നെ പാടി അഭിനയിച്ച സുജൂദല്ലേ എന്ന പ്രണയ​ സം​ഗീത ആൽബം ആരാധകർ ഏറ്റെടുത്തിരുന്നു. സം​ഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച പ്രണയകഥയിൽ പ്രതീഷ് ജേക്കബ് എന്ന നവാ​ഗത നടനും വേഷമിട്ടിരുന്നു. റോണി റാഫേൽ തന്നെയായിരുന്നു ഇതിന്റെയും സം​ഗീതം.

Content Highlights : Rimi Tomy Music Album Ammana Kombathe Cover Version Simhasanam Movie Song