കൊച്ചി:  ചലച്ചിത്ര താരങ്ങള്‍ ചേര്‍ന്നൊരുക്കിയ കോവിഡ് അതിജീവന ഗാനം ശ്രദ്ധേയമാകുന്നു. റിട്ടേണ്‍ എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് മൃദുല്‍ നായരാണ്. 

സണ്ണിവെയിന്‍, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് മ്യൂസിക് വീഡിയോക്കായി ഒന്നിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് നമുക്ക് നഷ്ടമായ എല്ലാ സന്തോഷ നിമിഷങ്ങളെയും നമുക്ക് തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്ന സന്ദേശം നല്‍കുകയാണ് വീഡിയോയിലൂടെ. 

വൈശാഖ് സുഗുണന്റെ തക തെയ് താ എന്ന് തുടങ്ങുന്ന വരികള്‍  ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഗാനത്തിന്റെ അവസാനം  ഒറ്റക്കെട്ടായി നമ്മള്‍ തിരിച്ചു വരും, പുതിയ കരുത്തോടെ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. 

പവി കെ. പവനാണ് റിട്ടേണിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്താണ് ചിത്രസംയോജനം. 

Content Highlights: Return music video by Mridul Nair