-
ഒരു ഈണം ഇഷ്ടപ്പെട്ടുപോയാൽ ഗാനശില്പികളുടെ പൂർണ്ണസമ്മതത്തോടെ അത് ``റാഞ്ചി'ക്കൊണ്ടുപോകുന്നതിൽ തെറ്റെന്ത് എന്ന് ചോദിക്കും പ്രിയദർശൻ. എസ് പി വെങ്കിടേഷ് ചിട്ടപ്പെടുത്തിയ കിഴക്കൻ പത്രോസിലെ ``പാതിരാക്കിളി വരൂ പാൽക്കടൽക്കിളി ഓണമായിതാ തിരുവോണമായിതാ '' എന്ന ഗാനത്തിന്റെ ഈണം ഹിന്ദിയിൽ ``ജൂട്ട് ബോൽനാ സച്ച് ജൂട്ട് ബോൽനാ'' (സാത് രംഗ് കേ സപ്നേ) എന്ന ഗാനമായി അവതരിച്ചത് അങ്ങനെ.
എറണാകുളത്ത് ``കിഴക്കൻ പത്രോസി''ന്റെ പൂജാവേളയിൽ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന് വെങ്കിടേഷ് ഗിറ്റാറിൽ വായിച്ചുകേൾപ്പിച്ച ഒരുകൊച്ചു സംഗീതശകലത്തിൽ നിന്നാണ് പാതിരാക്കിളിയുടെ പിറവി. ആ ഈണത്തിൽ നിന്നൊരു മുഴുനീള ഗാനമുണ്ടാക്കിയാലോ എന്ന ഡെന്നിസിന്റെ നിർദ്ദേശം ശിരസാവഹിക്കുന്നു ഇൻസ്റ്റന്റ് ട്യൂൺ മേക്കറായ വെങ്കിടേഷ്. ഒ എൻ വി കുറുപ്പിന്റെ ലളിതമായ വരികളും യേശുദാസിന്റെ ഗന്ധർവ നാദവും കൂടി ചേർന്നതോടെ 1990 കളിൽ കേട്ട ഏറ്റവും ജനപ്രിയ ഓണപ്പാട്ടായി മാറി അത്.
പക്ഷേ ഒരു പ്രശ്നം. പാട്ടിനു പറ്റിയ സന്ദർഭമില്ല കഥയിൽ. ഇഷ്ടപ്പെട്ടുണ്ടാക്കിയ പാട്ട് ഉപേക്ഷിക്കാൻ മനസ്സൊട്ടു സമ്മതിക്കുന്നുമില്ല. ഒടുവിൽ ഡെന്നിസും സംവിധായകൻ സുരേഷ് ബാബുവും പാതിരാക്കിളിയെ സിനിമയുടെ ശീർഷക ഗാനമാക്കാൻ തീരുമാനിക്കുന്നു. അവസാനനിമിഷം, തികച്ചും യാദൃച്ഛികമായി സിനിമയിലേക്ക് ``ഇടിച്ചുകയറി''വന്ന പാതിരാക്കിളിയാണ് കിഴക്കൻ പത്രോസിൽ ഏറ്റവും ഹിറ്റായത് എന്നത് മറ്റൊരു കൗതുകം. (നിർഭാഗ്യവശാൽ യൂട്യൂബിൽ ലഭ്യമായ സിനിമയുടെ വീഡിയോയിൽ നിന്ന് പ്രധാന ശീർഷകങ്ങൾക്കൊപ്പം ഗാനവും അപ്രത്യക്ഷമായിരിക്കുന്നു)
content Highlights :Ravi Menon Paattuvazhiyorathu Music Kizhakkan Pathrose Movie Song SP Venkitesh Priyadarshan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..