നമ്മളിലെ 'സുഖമാണീ നിലാവ്', തന്‍മാത്രയിലെ 'കാട്ര് വെളിയിടൈ കണ്ണമ്മാ', വാസ്തവത്തിലെ 'അരപ്പവന്‍ പൊന്നുകൊണ്ട്' ഇങ്ങനെ വിധു പ്രതാപിനെ മലയാളികള്‍ ഇന്നുമോര്‍ക്കുന്ന പാട്ടുകളുടെ എണ്ണമെടുക്കാന്‍ ഇരുകൈകളും പോര. 1999ല്‍ പുറത്തു വന്ന നിറത്തിലെ ശുക്രിയയില്‍ തുടങ്ങി, നൂറ്റിയമ്പതോളം ചിത്രങ്ങളില്‍ പാടിയിട്ടുള്ള ഈ ഗായകന്‍ എവിടെപ്പോയെന്നായിരുന്നു പലര്‍ക്കും സംശയം. ആല്‍ബം, മ്യൂസിക് വീഡിയോകളുമായി വിധു പ്രതാപ് സംഗീതവഴിയില്‍ തന്നെയുണ്ടായിരുന്നു.
ഇപ്പോഴിതാ പോര്‍ക്കളം എന്ന പുതിയൊരു മലയാള ചിത്രത്തിലൂടെ തിരിച്ചുവരുകയാണ് മലയാളത്തിന്റെ ഈ യുവശബ്ദം. പിന്നണഗാനരംഗത്തെ പുത്തന്‍ ശബ്ദം മൃദുല വാര്യര്‍ക്കൊപ്പമാണ് വിധു പ്രതാപ് രാത്രിമഴ എന്ന ഗാനമാലപിക്കുന്നത്. പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. അഡ്വ. സുധാംശുവിന്റെ വരികള്‍ക്ക് സുനില്‍ പള്ളിപ്പുറം സംഗീതം നല്‍കുന്നു. ഛോട്ടാ വിപിന്‍ ആണ് പോര്‍ക്കളത്തിന്റെ സംവിധാനം. ഛായാഗ്രഹണം പ്രശാന്ത് മാധവ്.
Content Highlights :