സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് ഷൂട്ടിങ് ആരംഭിച്ചതുമുതല്‍ സോഷ്യല്‍ മീഡിയിലെ ഹോട്ട് ടോപ്പിക്കാണ്. വിവാദങ്ങള്‍ക്ക് മേല്‍ വിവാദങ്ങളുയര്‍ത്തി ചിത്രം നേടിയ വാര്‍ത്താ പ്രാധാന്യം പദ്മാവത് റിലീസ് ചെയ്തതോടെ അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിച്ച രണ്‍വീര്‍ സിങ്ങിലേക്കും ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലേക്കും ചുരുങ്ങി.
അലാവുദ്ദീന്‍ ഖില്‍ജിയായുള്ള വന്യമായ അഭിനയം രണ്‍വീറിന് നേടിക്കൊടുത്തത് നിരൂപക പ്രശംസയാണ്. സ്വന്തം ശരീരഭാഷ കടന്നുവന്നേക്കാവുന്ന നൃത്തരംഗങ്ങളില്‍ പോലും ഖില്‍ജിയായി രണ്‍വീര്‍ ജീവിക്കുകയായിരുന്നു എന്നായിരുന്നു പ്രേക്ഷകരുടെ ഭാഷ്യം.
രണ്‍വീര്‍ ചുവടുവെച്ച 'ഖലിബലി ഹോ ഗയാ ഹെ ദില്‍' എന്ന ഗാനരംഗം അലാവുദ്ദീന്‍ ഖില്‍ജിയുടെ മാനറിസങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. ഒരുവേള പ്രേക്ഷകര്‍ക്ക് ഭീതി പോലും തോന്നിയ നിമിഷം.
രണ്‍വീറിന്റെ ഖലി ബലിയിലെ ചുവടുകള്‍ക്ക് യുട്യൂബില്‍ ചരിത്രം സൃഷ്ടിച്ച, ദക്ഷിണ കൊറിയന്‍ പോപ്പ് താരമായ സൈയുടെ ഗങ്‌നം സ്റ്റൈല്‍ എന്ന ഗാനം ഇട്ടുകൊടുത്താല്‍ എങ്ങനെയിരിക്കും. സംഗതി കിടുക്കനാണെന്ന് ഈ വീഡിയോ കണ്ടാല്‍ ആരും സമ്മതിക്കും.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തരംഗമായി മാറിയ ഈ മാഷപ്പ് കണ്ടത് അറുപത്തിയെട്ട് ലക്ഷത്തിലധികം തവണയാണ്. ഒരുലക്ഷത്തിനടുത്ത് ഷെയറുകളും ഒന്നരലക്ഷത്തിനടുത്ത് റിയാക്ഷനുകളും വീഡിയോ നേടി.
Content Highlights: Padmavat, Ranveer Singh As Alauddin Khilji, Khalibali Song, Gangnam Style,