ദളപതിയുടെ ശബ്ദത്തിൽ 'രഞ്ജിതമേ', വാരിസിലെ ആദ്യ​ഗാനമെത്തി


വിജയ്, രശ്മിക മന്ദന്ന എന്നിവരുടെ നൃത്തച്ചുവടുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാനി മാസ്റ്ററാണ് നൃത്ത സംവിധാനം.

വാരിസിലെ ​ഗാനരം​ഗത്തിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

വിജയ് നായകനാവുന്ന വാരിസിലെ ആദ്യ​ഗാനം പുറത്തിറങ്ങി. രഞ്ജിതമേ എന്ന ​ഗാനം വിജയിയും എം.എം. മാനസിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിവേക് എഴുതിയ വരികൾക്ക് തമൻ ആണ് ഈണം പകർന്നിരിക്കുന്നത്.

ലിറിക്കൽ വീഡിയോ ആയാണ് ​ഗാനം എത്തിയത്. വിജയ്, രശ്മിക മന്ദന്ന എന്നിവരുടെ നൃത്തച്ചുവടുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാനി മാസ്റ്ററാണ് നൃത്ത സംവിധാനം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം താരബാഹുല്യംകൊണ്ട് ശ്രദ്ധേയമാണ്.

ശരത്കുമാർ, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോ​ഗി ബാബു, ജയസുധ, സം​ഗീതാ ക്രിഷ്, സംയുക്താ ഷൺമുഖനാഥൻ, നന്​ദിനി റായ്, ​ഗണേഷ് വെങ്കട്ടരാമൻ, ശ്രീമാൻ, വി.ടി. ​ഗണേശൻ, ജോൺ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് മറ്റഭിനേതാക്കൾ.

സംവിധായകനൊപ്പം ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ​ഗാനരചയിതാവ് വിവേകാണ് അഡീഷണൽ തിരക്കഥ. കാർത്തിക് പളനി എ‍ഡിറ്റിങ്ങും പ്രവീൺ കെ.എൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

ചിത്രം ഈ വരുന്ന പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും.

Content Highlights: ranjithame lyrical video from varisu movie, sung by vijay, vijay and rashmika mandanna

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented