രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന രാമന്റെ ഏദന്‍തോട്ടത്തിലെ മാവലിക്കുടില്‍ എന്ന ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മ രചിച്ച് ബിജിബാല്‍ ഈണമിട്ട ഗാനം ആലപിച്ചത് രാജലക്ഷ്മിയാണ്.

കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് പ്രധാന അഭിനേതാക്കള്‍.

വരികള്‍:

മാവിലക്കുടില്‍ പൈങ്കിളീ കിളി 
കോകിലക്കിളി പാടെടീ 
വീണ്ടു കിട്ടിയ പൂംകുഴല്‍ മഴ 
ക്കാര്‍ നിറക്കിളി യൂതെടീ 
താഴ്വരയില്‍ കുഞ്ഞുതെന്നല്‍ 
താളമിടും നേരത്ത് 
ഏഴു സ്വരം തൊട്ടെടുത്തെന്‍ 
നെഞ്ചകത്തെ കൊമ്പത്ത് (മാവിലക്കുടില്‍)

അറിയുമോ കരിമുകില്‍ മലയുടെ മാറില്‍ 
പനിമഴയായ് പെയ്ത പാട്ട് (2)

മഞ്ഞുമാല കോര്‍ക്കും ഋതു കന്യകയുടെ 
പ്രിയനൊരിടയനാദ്യ രാഗമോതുന്നൊരു 
പാട്ടുമേകുമോ (മാവിലക്കുടില്‍)

കിലുകിലം കളകളം അരുവികള്‍ വീണ്ടും കൊലുസുകള്‍ ചാര്‍ത്തുന്ന പാട്ട്

ഓര്‍മ്മയാറ്റിലൂടെ കടലാസു തോണി യൊഴുകിയൊഴുകി ബാല്യ തീരമെത്തുന്നൊരു 
പാട്ടുമേകുമോ (മാവിലക്കുടില്‍)