ബിജു മേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന രക്ഷാധികാരി ബൈജുവിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ആകാശം പന്തലു കെട്ടി എന്ന ഗാനം പാടിയിരിക്കുന്നത് സുദീപ് കുമാറാണ്. ഹരി നാരായണന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

'കുമ്പളം ബ്രദേഴ്‌സ്' എന്ന ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടിയുടെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിനിടയില്‍ സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ബിജു മേനോനെക്കൂടാതെ അജു വര്‍ഗ്ഗീസ്, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അലെന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അലക്‌സാണ്ടര്‍ മാത്യുവും സതീഷ് കോലവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രനാണ്.