ജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ജൂണിലെ പുതിയ ഗാനം പുറത്ത്. 

അര്‍ജുന്‍ അശോകനും രജിഷയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 

മാനേ പെണ്‍മാനേ എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ഇഫ്തി അസീസാണ്. 

അഹമ്മദ് കബീര്‍ ഒരുക്കിയ ജൂണ്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം ഒരുക്കിയത്.

ഒരു പെണ്‍കുട്ടിയുടെ കൗമാരകാലം തൊട്ട് 25 വയസ്സുവരെയുള്ള ജീവിതമാണ് ജൂണില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

Content Highlights: rajisha vijayan june movie Maane song ifthi Ahammed Khabeer vijay babu arjun ashokan