എഞ്ചിനീയറിംഗ് പാഠപുസ്തകങ്ങളുടെ രചയിതാവ്, ഇപ്പോള്‍ മലയാള സിനിമയിലെ പാട്ടെഴുത്തുകാരന്‍


പ്രവീണ്‍ ളാക്കൂര്‍

രജനീഷ് ആർ ചന്ദ്രൻ ശ്രീകുമാരൻ തമ്പിയിൽ നിന്ന് പുരസ്‌കാരം വാങ്ങുന്നു, രജനീഷ് ആർ ചന്ദ്രൻ

വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ നിന്ന് ചലച്ചിത്ര രംഗത്ത് എത്തുകയും ആസ്വാദകരുടെ ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്ത പ്രതിഭകള്‍ നിരവധിയാണ്. സംവിധായകന്‍, നിര്‍മാതാവ്, ഗാന രചയിതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കാന്‍ കഴിഞ്ഞ ശ്രീകുമാരന്‍ തമ്പി സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. എം.ജയചന്ദ്രന്‍, കെ. ജയകുമാര്‍ തുടങ്ങി നിരവധി പ്രതിഭകള്‍ ഈ ഗണത്തിലുണ്ട്. സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത 'റൂട്ട് മാപ്പ്' എന്ന ചിത്രത്തില്‍ പ്രശാന്ത് കര്‍മയുടെയുടെ സംഗീത സംവിധാനത്തില്‍ വൈക്കം വിജയലക്ഷ്മി ആലപിച്ച 'ലോക് ഡൗണ്‍ അവസ്ഥകള്‍ ' എന്ന ശ്രദ്ധേയമായ ഗാനത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനായ രജനീഷ് ആര്‍ ചന്ദ്രന്‍ ചലച്ചിത്രഗാന രചനയില്‍ തന്റെ കഴിവ് തെളിയിക്കണമെന്ന ആഗ്രഹമുള്ള കലാകാരനാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദധാരിയായ രജനീഷ്, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്ന് പാഠപുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.

അന്‍പതോളം ഭക്തി ഗാനങ്ങളും, ലളിത ഗാനങ്ങളും മറ്റും രചിച്ചിട്ടുള്ള രജനീഷ് ഗാന രചനയ്ക്ക് സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. കരിങ്ങല്‍ തൊട്ടിക്കര ശ്രീ ഭദ്രകാളി ദേവിയെക്കുറിച്ചൊരുക്കിയ 'അക്ഷര പൂജ ' എന്ന ആല്‍ബത്തില്‍ പതിനൊന്ന് പാട്ടുകള്‍ രചിച്ചു കൊണ്ടാണ് അദ്ദേഹം ഗാനരചനാ മേഖലയിലേക്ക് പ്രവേശിച്ചത്. പ്രഥമ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ ഗാനരചനാ മത്സരത്തില്‍ മികച്ച ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ട രജനീഷ് പാട്ടെഴുത്തിനെ കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ തീരുമാനിച്ചു. യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ ഗാനങ്ങളുടെ ആരാധകനായ രജനീഷിന് ബിച്ചു തിരുമലയുടെയും രമേശന്‍ നായരുടേയും ഭക്തി ഗാനങ്ങളും ഏറെ ഇഷ്ടമാണ് ഏറെ ആരാധിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പത്താമത് ഓര്‍മ്മ ദിനത്തില്‍, അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പുറത്തു വന്ന 'പാതിയില്‍ മുറിഞ്ഞൊരു പാട്ടു പോലെ ' എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

വരികളിലെ ലാളിത്യവും വൈവിധ്യവും രജനീഷ് ആര്‍ ചന്ദ്രന്‍ എന്ന ഗാന രചയിതാവിന്റെ സവിശേഷതകളാണ്. തരംഗിണി പുറത്തിറക്കിയ ഓണപ്പാട്ടുകളെക്കുറിച്ചുള്ള ഒരു ഗാനം, ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവയെക്കുറിച്ചുള്ള പാട്ടുകള്‍, ഹിന്ദു-ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍,രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയുള്ള പാട്ടുകള്‍, ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള പാട്ടുകള്‍ എന്നിവയിലൂടെയൊക്കെ അനുഗ്രഹീതമായ പദസമ്പത്തിന്റെ ഉടമയാണ് താനെന്ന് രജനീഷ് ആര്‍ ചന്ദ്രന്‍ തെളിയിച്ചിട്ടുണ്ട് .നേഴ്‌സിംഗ് അധ്യാപികയായ വീണ ബി.ജി.യാണ് തിരുവനന്തപുരം കാട്ടാക്കടയ്ക്കടുത്ത് കണ്ടല സ്വദേശിയായ രജനീഷിന്റെ ഭാര്യ.വരദീഷും, വൈഖേഷുമാണ് മക്കള്‍.

Content Highlights: Rajaneesh R Chandran an engineering college teacher turned lyricist in Malayalam Cinema


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented