ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്റെയും നടന്‍ റഹ്‌മാന്റെയും മക്കള്‍ പുറത്തിറക്കിയ വീഡിയോ ആല്‍ബം ശ്രദ്ധ നേടുന്നു. 

എ.ആര്‍ റഹ്‌മാന്റെ മകള്‍ റഹീമയും നടന്‍ റഹ്‌മാന്റെ മകള്‍ അലീഷയും ചേര്‍ന്നാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ജിംഗിള്‍ ബെല്‍ റോക്ക് എന്നാണ് ആല്‍ബത്തിന്റെ പേര്. 

എ.ആര്‍ റഹ്‌മാന്‍ തന്നെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. 

പിതാവിന്റെ പാതയിലൂടെയാണ് റഹ്‌മാന്റെ മൂന്ന് മക്കളും സഞ്ചരിക്കുന്നത്. അമേരിക്കന്‍ മ്യൂസിക് ബാന്റായ യൂടൂവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന സംഗീത സദസ്സില്‍ റഹ്‌മാനോടൊപ്പം മക്കളായ ഖദീജയും റഹീമയും പങ്കെടുത്തിരുന്നു. അഹിംസ എന്നായിരുന്നു സംഗീത സദസ്സിന്റെ പേര്. മണിരത്നം സംവിധാനം ചെയ്ത ഒ.കെ കണ്‍മണി എന്ന ചിത്രത്തിലൂടെ റഹ്‌മാന്റെ മകന്‍ എ.ആര്‍ അമീന്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. 

Content Highlights: Raheema Rahman, Alisha rahman, Christmas music video, AR Rahman, jingle bells, khadija rahman