ടു മെൻ സിനിമയ്ക്കുവേണ്ടി റാസാ ബീഗം ആലപിക്കുന്ന ഗാനത്തിന്റെ പോസ്റ്റർ
ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിച്ച് കെ സതീഷ് സംവിധാനം ചെയ്ത ടു മെൻ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. പ്രശസ്ത ഗസൽ ഗായകരായ റാസാ ബീഗം പാടിയ ഗാനം മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. റാസാ ബീഗം ആദ്യമായാണ് സിനിമക്ക് വേണ്ടി പാടുന്നത്. അവരുടെ 'സലാം ചൊല്ലി പിരിയും മുൻപേ' എന്ന ഹിറ്റ് ഗാനമാണ് സിനിമക്ക് വേണ്ടി വീണ്ടും ഒരുക്കിയത്. ഇരുവരും ഗാനരംഗങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തു.
ഇർഷാദ് അലി, സംവിധായകൻ എംഎ നിഷാദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ രൺജി പണിക്കർ, ബിനു പപ്പു, ലെന, സോഹൻ സീനുലാൽ, അനുമോൾ, ഡോണി ഡാർവിൻ, ആര്യ, കൈലാഷ്, സുധീർ കരമന, മിഥുൻ രമേഷ്, അർഫാസ്, സുനിൽ സുഗത, സാദിഖ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഏറെക്കുറെ പൂർണമായും യുഎഇയിൽ ചിത്രീകരിച്ച സിനിമയുടെ തിരക്കഥ മുഹാദ് വെമ്പായത്തിന്റേതാണ്. തമിഴിലെ പ്രസിദ്ധ ക്യാമറാമാനായ സിദ്ധാർത്ഥ് രാമസ്വാമിയാണ് സിനിമാറ്റോഗ്രഫി നിർവ്വഹിച്ചത്.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു. വി. ഷാജൻ എഡിറ്റിംഗ് നിർവ്വഹിച്ചു. ഡാനി ഡാർവിനും ഡോണി ഡാർവിനുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..