'വെന്‍ ലൗ ക്ലിക്ക്‌സ്' എന്ന മ്യൂസിക് സ്റ്റോറി ശ്രദ്ധ നേടുന്നു. ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ട് പകര്‍ത്താന്‍ വന്ന ഫോട്ടോഗ്രാഫറും റിസോര്‍ട്ടിലെ ഗസ്റ്റ് കോഓര്‍ഡിനേറ്ററായ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് പ്രമേയം. രാജകൊട്ടാരത്തില്‍ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് കഥ സഞ്ചരിക്കുന്നത്.
ബാഗ് ഓഫ് സ്‌ക്രിപ്റ്റ്സും സില്‍വര്‍വേവ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന വെന്‍ ലൗ ക്ലിക്ക്‌സിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ സി. ആന്റണി. ഗാനരചന- ഗോവിന്ദ്കൃഷ്ണ, സംഗീതസംവിധാനം- ജിയോ മൈക്കല്‍, ആലാപാനം- നന്ദു കിഷോര്‍ ബാബു. ചെന്നൈയിലെ വിജിപി സ്റ്റുഡിയോല്‍ റെക്കോഡ് ചെയ്ത ഗാനം പ്രോഗ്രാം ചെയ്തത് ഔസേപ്പച്ചന്‍ വാഴയില്‍. മിക്സിംഗും മാസ്റ്ററിംഗും ചെയ്തത് ബിജു ജെയിംസ്. കൃഷ്ണകുമാര്‍ മേനോന്‍ ക്രിയേറ്റീവ് ഡയറക്ടറായ ഈ പ്രൊജക്റ്റ് ഡിസൈന്‍ ചെയ്തത് ഗോപീകൃഷ്ണന്‍ നായര്‍. ഛായാഗ്രാഹണം നിഷാദ് എം വൈ, എഡിറ്റര്‍-സനൂപ് എ എസ്.
അഭിരാമി എ എസ്, അഞ്ജന മോഹന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സ്വസ്തിക് പ്രതാപന്‍, കണ്ണന്‍ നാരായണന്‍, ഷിനു ഷാജി, ഋത്വിക് റെജി എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Raajakottarathil, When Love Clicks, A Musical Love Story 2020, Akhil C Antony, Govind Krishna