ഷെയ്ൻ നിഗം | ഫോട്ടോ: https:||youtu.be|Qask62Qv2wo
ഷെയ്ൻ നിഗം ആദ്യമായി സംഗീത സംവിധായകനാവുന്ന ഭൂതകാലം എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഷെയ്ൻ തന്നെയാണ് ഗാനം എഴുതിയതും പാടിയതും. സംവിധായകൻ അൻവർ റഷീദാണ് ചിത്രം അവതരിപ്പിക്കുന്നത്.
രാഹുൽ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതി, ഷെയ്ൻ നിഗം, സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. സംവിധായകനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് തിരക്കഥ. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും ഗോപി സുന്ദർ പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു.
ഷെയ്ൻ നിഗം ഫിലിംസിന്റെ സഹകരണത്തോടെ പ്ലാൻ ടി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Raa Thaarame Song, Shane Nigam, Bhoothakaalam, Anwar Rasheed, Rahul Sadasivan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..