ഷെയ്ൻ നിഗത്തിനെ നായകനാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ഖൽബിലെ ടൈറ്റിൽ സോങ്ങ് പുറത്തിറങ്ങി. മമ്മൂട്ടിയാണ് ഗാനം പുറത്ത് വിട്ടത്.
പടച്ചവൻ നിന്നെ പടച്ചപ്പോൾ മിഴികൾ കരികൊണ്ട് വരച്ചപ്പോൾ എന്നെ ഓർത്തുകാണും എന്ന് തുടങ്ങുന്ന വരികൾ രചിച്ചത് സുഹൈൽ കോയയാണ്. വിമൽ നാസറും റെനീഷ് ബഷീറും സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
'ഒരു പക്ഷി അതിന്റെ ആയുഷ്കാലം മുഴുവൻ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമസീമയിലെ സിദ്റാ വൃക്ഷം. അതിനടുത്താണ് സ്വർഗം. ഞാൻ നിന്നെ അവിടെ കാത്തുനിൽക്കും' ഷെയിൻ നിഗത്തിന്റെ ഈ വാക്കുകളോടെയാണ് ഗാനം ആരംഭിക്കുന്നത്.
സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ചിത്രത്തിൽ പന്ത്രണ്ട് ഗാനങ്ങളുണ്ട്. വിനീത് ശ്രീനിവാസന് പുറമേ ശ്രേയ രാഘവ്, ഷഹബാസ് അമൻ, ജോബ് കുര്യൻ, എലിസബത്ത്, ഹുവൈസ്, സിയാ ഉൽ ഹഖ്, നെയിം ഇഫ്താർ, അധീഫ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങൾ ആലപിക്കുന്നത്.
സിനിമ പ്രാന്തൻ പ്രൊഡക്ഷൻസിനൊപ്പം അമരാവതി ക്രിയേഷൻസിന്റെ ബാനറിൽ സംവിധായകൻ സാജിദ് യഹിയയും, അമരാവതി രാധാകൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രകാശ് അലക്സ്, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ സാദിഖ്, ക്രിസ് & മാക്സ് എന്നിരാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജേക്കബ് ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. കലാസംവിധാനം വിനീഷ് ബംഗ്ലാൻ. വസ്ത്രാലങ്കരം ജിഷാദ് ഷംസുദ്ധീൻ. മേക്ക് അപ്പ് സാമി. ക്രീയേറ്റീവ് സപ്പോർട്ട് സുനീഷ് വരനാട്, സാന്റോ ജോർജ്, ആനന്ദ് പി.എസ്, ജയൻ നടുവത്താഴത്, ജിതൻ സൗഭാഗ്യം എന്നിവർ. ചീഫ് അസ്സോസിയേറ്റീവ് ഡയറക്ടർ വിജിത്. അസിസ്റ്റന്റ് ഡയറക്ടർസ് ആസിഫ് കുറ്റിപ്പുറം, ദീപക് എസ് തച്ചേടത്. പ്രൊഡക്ഷൻ ഡിസൈൻ വിശ്വനാഥ് മഹാദേവ്, അമീർ റഹീം. ഡിജിറ്റൽ മാർക്കറ്റിങ് സിനിമപ്രാന്തൻ. അസ്സോസിയേറ്റീവ് എഡിറ്റർ അമൽ മനോജ്. പ്രോമോ സ്റ്റിൽസ് മിലൻ ബേബി. സ്റ്റിൽസ് രോഹിത് കെ സുരേഷ്. VFX ACCEX മീഡിയ. പോസ്റ്റർ ഡിസൈൻ CP ഡിസൈൻസ് & സനൂപ് EC. സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ. സൗണ്ട് മിക്സ് വിഷ്ണു സുജാതൻ.
Content Highlights :Qalb Movie Title Song Shane Nigam Vineeth Sreenivasan Sajid Yahiya