Pyali
അമ്പരപ്പുകളുടെയും അത്ഭുതങ്ങളുടേതുമായ കുട്ടികളുടെ ലോകം ആസ്വദിക്കണമെങ്കില്‍ ഏവരും കുട്ടികളെ പോലെയായി തീരണം. അത്തരമൊരു കൊച്ചുമിടുക്കിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും ലോകത്തേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപ്പോകുവാന് എത്തുന്ന പ്യാലിയിലെ മാന്‍ഡോ എന്ന ആനിമേഷന്‍ സോങ് പുറത്തിറങ്ങി. പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സിയയുടെയും കഥയാണ് പ്യാലി പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അകാലത്തില്‍ വിട പറഞ്ഞകന്ന അതുല്യനടന് എന്‍ എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് പ്യാലി നിര്‍മ്മിച്ചിരിക്കുന്നത്.
സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേര്‍ന്നാണ്. പ്യാലി എന്ന ഒരു കൊച്ചുമിടുക്കിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. കുട്ടികളുടെ മനം കവരുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്മാന് റെഫറന്‍സുമായി എത്തിയ ചിത്രത്തിന്റെ രസകരമായ ടീസര്‍ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് പകര്‍ന്നിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ ടൈറ്റില്‍ സോങ്ങും പ്രേക്ഷകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ആര്‍ട്ടിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്യാലി ജൂലൈ എട്ടിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിര്‍മ്മാതാവ് - സോഫിയ വര്‍ഗ്ഗീസ് & വേഫറര്‍ ഫിലിംസ്, ക്യാമറ - ജിജു സണ്ണി, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റിങ് - ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനര്‍ - ഗീവര്‍ തമ്പി, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - സന്തോഷ് രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന് മോഹന്‍, കോസ്റ്റ്യൂം - സിജി തോമസ്, കലാ സംവിധാനം - സുനില്‍ കുമാരന്, വരികള്‍ - പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍, സ്റ്റില്‍സ് - അജേഷ് ആവണി, പി. ആര്. ഒ - പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം - നന്ദ, ഗ്രാഫിക്സ് - WWE, അസോസിയേറ്റ് ഡയറക്ടര്‍ - അലക്സ്, ശ്യാം പ്രേം, സൗണ്ട് മിക്സ് - ഫസല്‍ എ. ബക്കര്‍, കളറിസ്റ്റ് - ശ്രീക് വാരിയര്‍, ടൈറ്റില്‍സ് - വിനീത് വാസുദേവന്‍, മോഷന്‍ പോസ്റ്റര്‍ - സ്പേസ് മാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ - വിഷ്ണു നാരായണന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..