അല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുഷ്പ എന്ന ചിത്രത്തിലെ മെലഡി ഗാനം പുറത്തിറങ്ങി. തെലുങ്ക്, തമിഴ് മലയാളം, ഹിന്ദി, കന്നട ഭാഷകളിലാണ് ​ഗാനം റിലീസായിരിക്കുന്നത്. സിദ്  ശ്രീറാം ആണ്  ആലാപനം. 

 ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിയ്ക്കുന്നത്. 

അല്ലു അർജ്ജുൻ നായകനാകുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തിൽ അവതരിപ്പിയ്ക്കുന്നത്. 

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിൽ ആണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെനന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. ജഗപതി ബാബു, പ്രകാശ് രാജ്, ധനൻജയ്, സുനിൽ, ഹാരിഷ് ഉത്തമൻ, വെണ്ണില കിഷോർ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ.

കള്ളക്കടത്ത് കാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജ്ജുൻ അവതരിപ്പിയ്ക്കുന്നത്. സുകുമാർ തന്നെ തിരക്കഥ എഴുതുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും മുട്ടംസെട്ടിയുടെ ബാനറിൽ വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസേക് ഛായാഗ്രഹണം നിർവ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസാണ്. 250 കോടി ബഡ്ജറ്റിലൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് പുഷ്പ. സിനിമ ‍ ഡിസംബർ 17 ന് തിയേറ്ററിൽ തന്നെ റിലീസ് ചെയ്യും.

Content Highlights : Pushpa Movie Song Allu Arjun, Rashmika DSP Sid SriRam Sukumar