പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ അവാര്‍ഡിന് തൊട്ടടുത്തെത്തി നില്‍ക്കുന്നു എന്ന് വാര്‍ത്ത. കഴിഞ്ഞ വര്‍ഷം ജലം, അതിനു മുന്‍പ് ഡാം 999എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ഓസ്‌കാറിന്റെ പടിവാതിലില്‍ എത്തിപൊരുതിത്തോറ്റ കഥ ആരും മറന്നിട്ടില്ല.ഓസ്‌കറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ഗാനങ്ങളില്‍ മലയാളികളുടെ സൃഷ്ടികള്‍പതിവായി സ്ഥാനം പിടിക്കുന്നു എന്നത്ഇന്ത്യക്ക് മൊത്തവും കേരളത്തിന് പ്രത്യേകിച്ചും അഭിമാനിക്കാവുന്ന കാര്യം.
 
ഒപ്പം ഈ വസ്തുത കൂടി അറിയുക: ഓസ്‌കറിന്റെ ചുരുക്കപ്പട്ടിക (ഷോര്‍ട്ട് ലിസ്റ്റ്) യിലേക്ക് പാട്ടുകള്‍ തിരഞ്ഞെടുക്കപ്പെടുന്നത് അവയുടെ ഗുണനിലവാരമോ മേന്മയോകണക്കിലെടുത്തല്ല. മത്സരത്തിന് അയക്കുന്ന പാട്ടുകള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് മാത്രം നോക്കിയാണ്. സത്യം പറഞ്ഞാല്‍അവാര്‍ഡിന് പരിഗണിക്കപ്പെടാനുള്ള മിനിമം യോഗ്യത മാത്രമാണ് ഈ 70 ഗാനങ്ങള്‍ നേടിയിരിക്കുന്നത്.
 
ഇനി പ്രധാന യോഗ്യതാമാനദണ്ഡങ്ങള്‍കൂടി അറിയുക: ഒന്ന്: 2017ല്‍ പുറത്തിറങ്ങിയസിനിമക്ക് വേണ്ടി മാത്രമായി എഴുതുകയും ചിട്ടപ്പെടുത്തുകയും പാടുകയും ചെയ്ത പാട്ടാകണം. രണ്ട്: പാട്ടില്‍ വരികളും സംഗീതവും (മെലഡി) നിര്‍ബന്ധമായും ഉണ്ടാവണം. മൂന്ന്: ആലാപനം അനായാസം കേള്‍ക്കാന്‍ പറ്റുന്നതാവണം. നാല്: സിനിമയിലെ ഏതെങ്കിലും ഭാഗത്തോ ശീര്‍ഷകങ്ങള്‍ക്കൊപ്പമോ ആ പാട്ട് ഉപയോഗിക്കപ്പെട്ടിരിക്കണം. അഞ്ച്: പാട്ട് റീമിക്‌സോ കവര്‍ വെര്‍ഷനോ പാരഡിയോ ആയിക്കൂടാ. ആറ്: മുന്‍പ് എന്തെങ്കിലും സിനിമയിലോ ആല്ബത്തിലോ അത് ഉപയോഗിച്ചിരിക്കരുത്.
 
ഈ മാനദണ്ഡങ്ങള്‍ പാലിച്ച എല്ലാ എന്‍ട്രികള്‍ക്കും ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം ലഭിക്കും. ഈ വന്‍ പട്ടികയില്‍ നിന്ന് പ്രതിവര്‍ഷം അവസാന റൗണ്ടിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുക നാലോ അഞ്ചോ പാട്ടുകള്‍ മാത്രം.പുലിമുരുകന് അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ...
 
Content Highlights: Pulimurugan Oscar Award Gopi Sunder Malayalam Movie Film Song Kaadanayum Kaalchilambe