-
ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വെള്ളം' എന്ന പുതിയ ചിത്രത്തിലെ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. 'പുലരിയില്‍ അച്ഛന്റെ' എന്ന ഗാനം മഞ്ജു വാര്യരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.
അനന്യ എന്ന ഗായികയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാഴ്ചശക്തിയില്ലാത്ത കുട്ടിയായ അനന്യ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് .
ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന് ആണ് നായിക. ദിലീഷ് പോത്തന്, സിദ്ധിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, ഉണ്ണി രാജ, സ്നേഹ പാലേരി, ശ്രുതി ജോണ്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്, നിധേഷ്, ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ബിജിത്ത് ബാല.
പ്രൊജക്റ്റ് ഡിസൈന്‍-ബാദുഷ,കോ പ്രൊഡ്യൂസര്‍-ബിജു തോരണത്തേല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല-അജയന് മങ്ങാട്,
മേക്കപ്പ്-ലിബിസണ്‍ മോഹനന്,കിരണ്‍ രാജ്,വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,പരസ്യകല-തമീര്‍ ഓകെ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍,അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍, സ്ക്രിപ്റ്റ് അസോസിയേറ്റ്സ് - വിജേഷ് വിശ്വം,ഷംസുദ്ദീന് കുട്ടോത്ത്, ജയറാം സ്വാമി, പ്രൊഡക്ഷന്‍ മാനേജര്‍-അഭിലാഷ്, വിതരണം-സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.പി. ആര്. ഒ - എ എസ് ദിനേശ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..