മാർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവ്വഹിച്ച്‌ കിളിമാനൂർ കൊട്ടാരപശ്ചാത്തലത്തിലൊരുക്കിയ "പ്രിയനൊരാൾ " മ്യൂസിക്കൽ ആൽബം റിലീസായി . മഞ്ജു വാര്യരുടെയും ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയുടെയും എഫ് ബി പേജുകളിലൂടെയാണ് റിലീസായത്.

പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തു ചേരലുമെല്ലാം കൊണ്ട് പ്രേക്ഷകരെ ആർദ്രമായ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവമായിരിക്കും പ്രിയനൊരാൾ . ആഴമില്ലാത്ത ക്ഷണികങ്ങളായ ആധുനിക പ്രണയഭാവങ്ങൾക്ക് മേലേ നീണ്ട കാത്തിരിപ്പിന്റെ അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത അനശ്വരവും കാലാതിവർത്തിയുമായ ഉദാത്ത പ്രണയത്തിന്റെ ദീപ്തമായ മുഖമാണ് ഈ ദൃശ്യകാവ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

കിളിമാനൂർ രാമവർമ്മ, മായ കെ വർമ്മ, വൈഷ്ണവ് വർമ്മ, ഗായത്രി നായർ , വി കെ കൃഷ്ണകുമാർ എന്നിവർ അഭിനയിക്കുന്നു.

ബാനർ - മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം - വി കെ കൃഷ്ണകുമാർ , സംവിധാനം - സജി കെ പിള്ള , ഛായാഗ്രഹണം - രതീഷ് മംഗലത്ത്, എഡിറ്റിംഗ് - വിമൽകുമാർ , ഗാനരചന - മഠം കാർത്തികേയൻ നമ്പൂതിരി, സംഗീതം, ആലാപനം - കിളിമാനൂർ രാമവർമ്മ, കല- വിനീഷ് കണ്ണൻ, ഡിസൈൻസ് - സജീവ് വ്യാസ, കീബോർഡ് പ്രോഗ്രാമിംഗ് & സൗണ്ട് മിക്സിംഗ് - രാജീവ് ശിവ, ചമയം - അനിൽ ഭാസ്ക്കർ, കളറിംഗ് ( ഡി ഐ) - പ്രദീപ്, സ്‌റ്റുഡിയോ - നിസാര, പി ആർ ഓ - അജയ് തുണ്ടത്തിൽ .