മാർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന സംഗീത ആൽബം " പ്രിയനൊരാൾ " റിലീസിനൊരുങ്ങുന്നു.

രാജാരവിവർമ്മയുടെ പിൻമുറക്കാരനായ പ്രശസ്ത സംഗീത സംവിധായകൻ കിളിമാനൂർ രാമവർമ്മ, മഠം കാർത്തികേയൻ നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികൾക്ക് സംഗീതാവിഷ്ക്കാരം നൽകി ആലപിച്ചിരിക്കുന്നു. ആൽബത്തിലെ ഒരു സുപ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. 

കിളിമാനൂർ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ക്യാമറയിൽ പകർത്തിയത് രതീഷ് മംഗലത്ത് ആണ്. കിളിമാനൂർ രാമവർമ്മ, മായ കെ വർമ്മ, വൈഷ്ണവ് വർമ്മ, ഗായത്രി നായർ , വി കെ കൃഷ്ണകുമാർ എന്നിവരാണ് അഭിനേതാക്കൾ

Content Highlights : Priyanoral Music Album