അഞ്ജലി മേനോന്‍ ചിത്രം 'കൂടെ'യിലെ രണ്ടാമത്തെ വീഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. മുഖ്യകഥാപാത്രത്തിന്റെ മനോഹരമായ കുടുംബ പശ്ചാത്തലവും അവരുടെ സ്‌നേഹബന്ധങ്ങളുമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എം ജയചന്ദ്രന്‍ ഈണം നല്‍കിയ 'മിന്നാമിന്നി' എന്ന് തുടങ്ങുന്ന ഈ താരാട്ട് പാട്ട് റഫീഖ് അഹമ്മദാണ് രചിച്ചിരിക്കുന്നത്. അഭയ് ജോധ്പുര്‍കര്‍ ഗാനം ആലപിച്ചിരിക്കുന്നു. ഒരു സഹോദരന് തന്റെ കുഞ്ഞനുജത്തിയോടുള്ള സ്‌നേഹബന്ധത്തിന്റെ ആഴമേറിയ രംഗങ്ങള്‍ പ്രേഷകരുടെ ഹൃദയം കവരുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാനം ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായി ഒരു ദിവസത്തിനുള്ളില്‍ 6 ലക്ഷം വ്യൂസ് നേടിയിരിക്കുകയാണ്.

അഞ്ജലി മേനോന്‍ തിരക്കഥയൊരുക്കി സംവിധാനം നിര്‍വഹിച്ച 'കൂടെ'യില്‍ നസ്രിയ നസിം, പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, സുബിന്‍ നസീല്‍ നവാസ്, ദര്‍ശന രാജേന്ദ്രന്‍, രഞ്ജിത്ത് ബാലകൃഷ്ണന്‍, മാലാ പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം  ലിറ്റില്‍ സ്വയമ്പും ചിത്രസംയോജനം പ്രവീണ്‍ പ്രഭാകറും  നിര്‍വഹിച്ചിരിക്കുന്നു. ജൂലൈയില്‍ തീയേറ്ററുകളില്‍ എത്തുന്ന 'കൂടെ' ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വല്‍ മീഡിയയുടെ  ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനും ചേര്‍ന്നാണ് നിര്‍മിച്ചിരിക് കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍. 

Content Highlights: prithviraj sukumaran koode movie anjali menon minnaminni song