
മോഹൻലാലും പ്രേം നസീറും. എം.ജി. ശ്രീകുമാർ പങ്കുവെച്ച വീഡിയോയിൽ നിന്ന്
മലയാളസിനിമയിലെ നിത്യഹരിത നായകനാണ് പ്രേം നസീർ. പ്രേം നസീർ അഭിനയിച്ച സിനിമകളും ഗാനങ്ങളുമെല്ലാം ഇപ്പോഴും പ്രേക്ഷകർ നെഞ്ചേറ്റുന്നു. പ്രേം നസീർ പങ്കെടുത്ത ഒരു താരനിശയുടെ വീഡിയോ ശ്രദ്ധേയമാവുകയാണിപ്പോൾ. മലയാളികളുടെ പ്രിയഗായകൻ എം.ജി. ശ്രീകുമാർ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.
പരിപാടിയിൽ ഗാനമാലപിക്കാനായി മോഹൻലാലിനെയും എം.ജി.ശ്രീകുമാറിനെയും നസീർ ക്ഷണിക്കുകയാണ്. ‘പാട്ട് പാടാൻ കഴിവുള്ള സൂപ്പർ സ്റ്റാർ’ എന്നാണ് അദ്ദേഹം മോഹൻലാലിനെ വിശേഷിപ്പിക്കുന്നതും വേദിയിലേക്ക് ക്ഷണിക്കുന്നതും. നസീറിൽ നിന്ന് മൈക്ക് വാങ്ങുന്ന മോഹൻലാൽ പാട്ടുപാടാനുള്ള കഴിവില്ലെങ്കിലും പാടിനോക്കാം എന്നുപറയുന്നതും വീഡിയോയിൽ കാണാം.
തുടർന്ന് ‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തിലെ ‘നീയറിഞ്ഞോ മേലെ മാനത്ത്’ എന്ന പാട്ടാണ് മോഹൻലാലും എം.ജി.ശ്രീകുമാറും ചേർന്ന് പാടുന്നത്. ഇതേ ചിത്രത്തിനു വേണ്ടി മോഹൻലാലും മാള അരവിന്ദനും ആലപിച്ച ഗാനമാണിത്. ചുനക്കര രാമൻകുട്ടിയുടെ വരികൾക്ക് ശ്യാം ആയിരുന്നു സംഗീതം.
ഓർമകൾ... ഓർമകൾ നന്ദി ദൈവമേ എന്ന തലക്കെട്ടോടെ ഈ വീഡിയോ ലിങ്ക് എം.ജി. ശ്രീകുമാർ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..