ബോളിവുഡിലും ഇനി പ്രാർഥനയുടെ സ്വരം, ആദ്യ ​ഗാനം ​ഗോവിന്ദ് വസന്തയ്ക്കൊപ്പം


ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. ​

Prarthana, govind Photo | Instagram

ബോളിവുഡ് പിന്നണി ​ഗാനരം​ഗത്ത് അരങ്ങേറ്റം കുറിച്ച് താരങ്ങളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന ഇന്ദ്രജിത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. ​ഗോവിന്ദ് വസന്തയാണ് സം​ഗീത സംവിധായകൻ. ​ഗോവിന്ദും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

'രേ ബാവ്‍രേ' എന്ന് തുടങ്ങുന്ന ​ഗാനമാണ് ​ഗോവിന്ദിനൊപ്പം ചേർന്ന് പ്രാർഥന ആലപിച്ചിരിക്കുന്നത്. ഹുസൈൻ ഹൈദ്രിയുടെതാണ് വരികൾ.

മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. 'എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ' എന്നാണ് പ്രാർഥനയുടെ പാട്ട് പങ്കുവച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.

മഞ്ജു വാര്യർ നായികയായെത്തിയ മോഹൻലാൽ എന്ന ചിത്രത്തിൽ 'ലാലേട്ടാ ലാ ലാ ലാ' എന്ന ഗാനം പാടിയാണ് പ്രാർത്ഥന മലയാള പിന്നണിഗാനരംഗത്തേക്ക് കടന്നു വന്നത്. തുടർന്ന് കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന ​ഗാനം ആലപിച്ചു. സോളോ എന്ന സിനിമയ്ക്കു ശേഷം ബിജോയ് നമ്പ്യാർ ചെയ്യുന്ന ചിത്രമാണ് 'തായിഷ്'. സീ5 സ്റ്റു‍ഡിയോ ആണ് ചിത്രം നിർമിക്കുന്നത്.

Content Highlights : Prarthana Indrajith Hindi Movie Song Govind Vasantha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented