ആസ്വാദക മനം കവർന്ന് പ്രണയവർഷം എന്ന മ്യൂസിക് ആൽബം. ബികെ ഹരിനാരായണന്റെ വരികൾക്ക് ഡോക്ടർ ബിനീത രഞ്ജിത്താണ് സം​ഗീതം. ആലാപനവും ബിനീത തന്നെയാണ്.  എട്ട് വരി കവിത ഫെയ്സ്ബുക്കിൽ കുറച്ചിട്ടത് എടുത്ത് പാടി അയച്ചത് കേട്ട്, മനോഹരമായ കുറച്ച് വരികൾ കൂടി വിശ്വസിച്ചേൽപ്പിച്ചതിന് ഹരിനാരായണനോട് നന്ദി പറയുന്നതായി ബിനീത സമൂഹമാധ്യമത്തിൽ കുറിച്ചു.

റിയാലിറ്റി ഷോയിലൂടെയാണ് ബിനീത പ്രേക്ഷകർക്ക് സുപരിചതയാവുന്നത്. കവർ ​ഗാനങ്ങളിലൂടെയും മറ്റുമാണ് ശ്രദ്ധേയയാവുന്നത്. സിനിമയിലും ബിനീത ​ഗാനം ആലപിച്ചിട്ടുണ്ട്. 

പ്രവീൺ ഹരിദാസാണ് ആൽബത്തിന് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. എഡിറ്റ് രാം ദാസ്. ശശി കെഎസ്, ശുഭ ദേവി, ശരത് കെഎസ്, നവ്യ വിനോദ്, അമർനാഥ്, ധനമോൾ എന്നിവരാണ് അഭിനേതാക്കൾ

content highlights : Pranayavarsham B K Harinarayanan Dr Bineetha Ranjith