കണ്ണും മനവും നിറച്ച് പ്രണയ മീനുകളുടെ കടലിലെ 'കവരത്തി പെണ്ണ്' ഗാനം

കമല്‍ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടലിലെ പുതിയ ഗാനം റിലീസ് ചെയ്തു. 'കവരത്തി പെണ്ണോ മൊഞ്ചാണേ' എന്ന് തുടങ്ങുന്ന ഗാനംആലപിച്ചിരിക്കുന്നത് ലക്ഷ്മി എസ് നായരും അഞ്ജലി ആനന്ദും ചേര്‍ന്നാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നത്. 

ജോണ്‍ പോളും കമലും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ വട്ടക്കുഴി ആണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം നേരത്തെ വാര്‍ത്തയായിരുന്നു. ആമിയ്ക്കു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ഒക്ടോബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമായി വരുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. 1988ല്‍ പുറത്തു വന്ന ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്ത് ജോണ്‍ പോളും കമലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വിനായകന്‍, ദിലീഷ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. വസ്ത്രാലങ്കാരം ധന്യ. പി ആര്‍ ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, എ.എസ് ദിനേശ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented