ചായ കൊടുക്കാൻ വന്ന ചേട്ടൻ വരെ 'തുള്ളിയ' 'ദർശന'; 'ഹൃദയ'ത്തിലെ ​ഗാനത്തിന്റെ കഥ


അരുൺ ആലാട്ടിന്റെ വരികൾ‌ക്ക് ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീതം

വീഡിയോയിൽ നിന്ന്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയത്തിലെ ആദ്യ​ ഗാനത്തിന്റെ ടീസർ പുറത്ത്. 'ദർശന...' എന്ന ​ഗാനത്തിന്റെ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ​ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെയും അണിയറപ്രവർത്തകരെയും ​ഗാനത്തിന്റെ ഷൂട്ടിങ്ങും ഉൾക്കൊള്ളിച്ചുള്ളതാണ് ടീസർ. ​യൂട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലാണ് ടീസർ. ​ഗാനം ഒക്ടോബര്‍ 25ന് റിലീസ് ചെയ്യും.

അരുൺ ആലാട്ടിന്റെ വരികൾ‌ക്ക് ഹിഷാം അബ്ദുൾ വഹാബാണ് സം​ഗീതം. സം​ഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്.

കല്യാണി പ്രിയദർശനും, ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.

content highlights : Pranav Mohanlal Vineeth Sreenivasan Kalyani Priyadarshan Darshana movie Hridayam song teaser


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented