പ്രഭുദേവയുടെ നൃത്തസംവിധാനത്തിൽ മഞ്ജു വാര്യരുടെ പെപ്പി നമ്പർ, കണ്ണില് കണ്ണില്.. ഗാനത്തിന്റെ വീഡിയോ


മഞ്ജു വാര്യർക്ക് പുറമേ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധികയും ഈ സിനിമയിലൂടെ ഒരിടവേള കഴിഞ്ഞ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ആയിഷയിൽ മഞ്ജു വാര്യർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ആദ്യ ഇന്തോ-അറേബ്യന്‍ ചിത്രമായ "ആയിഷ"യിലെ കണ്ണില് കണ്ണില്.. ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയ്ക്ക് നേരത്തേ സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്.

ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് എം. ജയചന്ദ്രനാണ്. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തിൽ വൃത്തസംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മഞ്ജു വാര്യർക്ക് പുറമേ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധികയും ഈ സിനിമയിലൂടെ ഒരിടവേള കഴിഞ്ഞ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ഒട്ടെറെ വിദേശതാരങ്ങളും ആയിഷയുടെ ഭാഗമായി എത്തും.

വിജയ് ദേവരകൊണ്ട ചിത്രമായ ലൈഗറിനു ശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് "ആയിഷ". ആഷിഫ് കക്കോടിയുടേതാണ് രചന. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.സുഹൈല്‍ കോയയാണ് ചിത്രത്തിലെ മറ്റൊരു ​ഗാനരചയിതാവ്. ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ, അറബ് പിന്നണി ഗായകരുടെ സാന്നിധ്യവുമുണ്ട്. എഡിറ്റിംഗ് -അപ്പു എന്‍ ഭട്ടതിരി, കലാസംവിധാനം -മോഹന്‍ദാസ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, ചമയം -റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ -ബിനു ജി നായര്‍, ശബ്ദ സംവിധാനം -വൈശാഖ്, പ്രൊമോഷൻ കൺസൾട്ടന്റ് -വിപിൻ കുമാർ, സ്റ്റില്‍സ് -രോഹിത് കെ സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍ -റഹിം പി എം കെ.

Content Highlights: prabhudeva and manju warrier song video, ayisha movie, m jayachandran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented