Prabhas, bachchan
പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. പ്രഭാസ് ചിത്രത്തിന് ആദ്യ ക്ലാപ്പടിച്ചു.
ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ബഹുമതിയായി കാണുന്നുവെന്ന് പ്രഭാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഗുരുപൂർണിമ ദിനത്തിലാണ് ചിത്രത്തിന് ആരംഭമായിരിക്കുന്നത്.
പ്രൊജക്ട് കെ എന്നാണ് സിനിമയ്‍ക്ക് താൽക്കലികമായി പേരിട്ടിരിക്കുന്നത്. പ്രഭാസിന്റെ കരിയറിലെ 21ാമത്തെ ചിത്രമാണിത്.
വൈജയന്തി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന വൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.
'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ എന്റർടെയ്നറാകും. ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റർ ആയി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവുവാണ്.
content highlights : Prabhas Amitabh Bachchan Deepika Padukone Nag Ashwin Movie Shooting Started
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..