പോർ കണ്ട സിങ്കം, വലികൊണ്ട നെഞ്ചം; വിക്രമിലെ താരാട്ടുപോലുള്ള പാട്ട്


വിക്രമിലെ ​നേരത്തെ ഇറങ്ങിയ എല്ലാ ​ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

'വിക്രം' സിനിമയിൽ കമൽ ഹാസൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

മൽഹാസൻ നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം വിക്രമിലെ പുതിയ ​ഗാനമെത്തി. പോർ കണ്ട സിങ്കം എന്ന ​ഗാനം രവി.ജി ആണ് ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവന്റെ വരികൾക്ക് അനിരുദ്ധ് ഈണമിട്ടിരിക്കുന്നു.

അച്ഛൻ-മകൻ ബന്ധമാണ് ​ഗാനത്തിന്റെ ആകെത്തുക. ലിറിക്കൽ വീഡിയോ ആയാണ് ​ഗാനം എത്തിയിരിക്കുന്നത്. വിക്രമിലെ ​നേരത്തെ ഇറങ്ങിയ എല്ലാ ​ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ​ഗാനം കമൽ ഹാസനും വരികളെഴുതി ആലപിച്ചിട്ടുണ്ട്.

ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് കേരളത്തില്‍ വിക്രം വിതരണത്തിനെത്തിക്കുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം എന്നിവർക്കൊപ്പം അതിഥി വേഷത്തിൽ സൂര്യയും എത്തുന്നുണ്ട്.

ജൂൺ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: por kanda singam song, kamal haasan's vikram movie, lokesh kanagaraj

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented